മനുഷ്യത്വരഹിതമായ രീതിയിൽ നായയെ ബൈക്കില്‍ ചങ്ങലക്കിട്ട് വലിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോ ക്ലിപ് പിന്തുടർന്ന ബൈന്തൂർ പൊലീസ്, മോട്ടോർ സൈക്കിളില്‍ ചങ്ങലയിട്ട് നായയെ റോഡിലൂടെ സഞ്ചരിച്ചയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.

നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പങ്കിട്ട വിഡിയോ ക്ലിപ്പില്‍, യാദ്താരെ ഗ്രാമത്തില്‍ ദേശീയപാത 66 ലെ ബൈന്തൂർ-കുന്താപുരം സ്ട്രെച്ചിലെ സർവിസ് റോഡില്‍ വളർത്തുനായെ ചങ്ങലയിട്ട് ബൈക്കില്‍ വലിച്ചിഴക്കുന്നത് കാണാം.

  നഗരത്തിൽ കനത്ത മഴ നാശം വിതച്ചു; പല പ്രദേശങ്ങളിലും രണ്ടുദിവസമായി വെള്ളമൊഴിഞ്ഞട്ടില്ല

വൈറലായ വിഡിയോ ക്ലിപ് ശ്രദ്ധയില്‍പ്പെട്ട ബൈന്തൂർ പൊലീസ് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആ വ്യക്തി ബൈന്തൂർ താലൂക്കിലെ പാദുവരി ഗ്രാമത്തില്‍ താമസിക്കുന്ന സുബ്രഹ്മണ്യയാണെന്ന് കണ്ടെത്തി.

നായ്ക്ക് പരിക്കേറ്റതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇത് മൃഗത്തോടുള്ള മോശം പെരുമാറ്റമാണെന്ന് കണ്ടെത്തി സുബ്രഹ്മണ്യക്കെതിരെ സ്വമേധയാ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us