താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടി

തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി.

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്.

തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്.

  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ

ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു.

അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts