ബെംഗളൂരുവിൽ പശ്ചിമ ബംഗാളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ആറ് പേര്‍ പൊലിസ് പിടിയില്‍, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേർ പൊലിസ് പിടിയില്‍.

ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ് പൊലിസ്.

. ബെംഗളൂരു നോർത്ത് താലൂക്കിലെ ഗംഗോണ്ടനഹള്ളിയിലാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. ഫ്ലാറ്റ് ഒഴിപ്പിക്കാൻ നല്‍കിയ ക്വട്ടേഷന് എത്തിയവരാണ് കഴിഞ്ഞ ദിവസം യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.

മദനായക ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബെംഗളൂരു റൂറൽ എസ്പി സികെ ബാബ പറഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

പശ്ചിമ ബംഗാളിലെ ഒരു സ്ത്രീയുടെ വീട്ടിൽ അഞ്ച് പ്രതികൾ അതിക്രമിച്ചു കയറി. രണ്ട് പുരുഷന്മാരെ കെട്ടിയിട്ട് ആക്രമിച്ച് ബലാത്സംഗം ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂട്ടബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ആക്രമണത്തിന് ഇരയായ രണ്ട് പുരുഷന്മാർ നിമാൻസിൽ ചികിത്സയിലാണ്. സ്ത്രീയുടെ മൊബൈൽ ഫോണും 50,000 രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒരാൾക്കായി തിരച്ചിൽ നടത്താൻ മൂന്ന് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ഇരയുടെ 14 വയസ്സുള്ള മകനും ഇരയുടെ സുഹൃത്തും ആക്രമിക്കപ്പെട്ടട്ടുണ്ട്. സംഭവസമയത്ത് ഇരയുടെ മകൻ 112 എന്ന നമ്പറിൽ വിളിച്ചു പറയുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ഇരയുടെ കുടുംബം ഇരുവരെയും തിരിച്ചറിഞ്ഞ് പോലീസിൽ വിവരം നൽകി, ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts