പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടാമതും പ്രസവിച്ചു; പെൺകുട്ടിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതി

ബെംഗളൂരു : മധ്യപ്രദേശിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ രണ്ടാമതും പ്രസവിച്ചു. തുടർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതി. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ നിന്നുള്ളതാണ് പെൺകുട്ടി. ദസറയ്ക്ക് മൈസൂരുവിൽ സാധനങ്ങൾ വിൽക്കാനെത്തിയതാണ് 17 വയസ്സുള്ള പെൺകുട്ടി. ഭർത്താവ്, അമ്മായിയമ്മ, രണ്ടുവയസ്സുള്ള മൂത്ത കുട്ടി എന്നിവരുമൊപ്പമുണ്ടായിരുന്നു. ഇവിടെയെത്തിയ കുട്ടിയെ വീണ്ടുംപ്രസവത്തിനായി കുടുംബം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മൈസൂരു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തു. എന്നാൽ, തങ്ങളുടെ ഗ്രാമത്തിൽ ശൈശവവിവാഹങ്ങൾ ഒരു സാധാരണ രീതിയാണെന്നാണ്…

Read More

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കൽ മത്സരത്തിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു

ബെംഗളൂരു : ഹാവേരി ജില്ലയിൽ ബുധനാഴ്ച നടന്ന പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’ മത്സരത്തിനിടയിൽ വ്യത്യസ്ത സംഭവങ്ങളിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹവേരി താലൂക്കിലെ ദേവിഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24) എന്നിവരാണ് കാളകളുടെ കുത്തേറ്റ് മരിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കൽ മത്സരമാണ് ‘കൊബ്ബാരി ഹോരി ഹബ്ബ’. മത്സരത്തിനിടെ പരിഭ്രാന്തരായ കാളകളാണ് അപകടത്തിന് കാരണമായത്. ചന്ദ്രശേഖർ ഹാവേരിയിലെ പഴയ പിബി റോഡിലൂടെ…

Read More

ചരിത്രപ്രസിദ്ധമായ നിലക്കടല മേളയ്ക്ക് തീയതി നിശ്ചയിച്ചു; ഇത്തവണ ആഘോഷം 5 ദിവസം

ബെംഗളൂരു : നഗരത്തിലെ ചരിത്രപ്രസിദ്ധമായ ബസവനഗുഡിയിലെ കാള ക്ഷേത്രത്തിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ കടലേകൈ പരിഷെയുടെ (നിലക്കടല മേള) തിയതി നിശ്ചയിച്ചു. എല്ലാ വർഷവും 2 ദിവസത്തേക്ക് നടന്നിരുന്ന പരിഷെ ഇത്തവണ 5 ദിവസത്തേക്ക് നീട്ടാൻ ആണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മുസ്‌റായ്, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ അധ്യക്ഷതയിൽ ഒരു സുപ്രധാന യോഗം നടന്നു, അതിൽ കടലേകൈ പരിഷെ – 2025 ന്റെ പ്രാഥമിക തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. ആദ്യമായി, 2 ദിവസത്തെ ഇടവക 5 ദിവസത്തേക്ക് നീട്ടി ഗംഭീരമായി ആഘോഷിക്കാൻ…

Read More

ആനക്കൊമ്പ് കേസ്: മോഹൻലാലിനും സർക്കാരിനും കനത്ത തിരിച്ചടി

കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ സർക്കാരിനും നടനും തിരിച്ചടിയായി നിർണ്ണായക ഹൈക്കോടതി വിധി. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ നിയമപരമായി സൂക്ഷിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വീണ്ടും നിർണ്ണായക ഘട്ടത്തിലെത്തി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ട് 2015-ൽ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പിഴവുണ്ടായതായി കോടതി നിരീക്ഷിച്ചു. ഈ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് പ്രധാന വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. അതിനാൽ, നിലവിലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ…

Read More

വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തപ്പെടണം; പിഎം ശ്രീയിൽ വിമർശനവുമായി SFI നേതാക്കൾ

കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ കടുത്ത വിമർശനവുമായി എസ്എഫ്‌ഐ നേതാക്കൾ. പിഎം ശ്രീയുടെ ഭാഗമായ ദേശീയ വിദ്യാഭ്യാസ നയത്തിന് എസ്എഫ്‌ഐ എതിരാണെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എൻഇപിയിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണത്. എസ്എഫ്‌ഐക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എൻഇപിയിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം നടപ്പാക്കാനെന്നും സഞ്ജീവ് പറഞ്ഞു. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏത് കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ വ്യക്തമാക്കി. കീഴടങ്ങൽ മരണവും ചെറുത്തുനിൽപ്പ്…

Read More

ബസ് ദുരന്തം: ബെംഗളൂരുവിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ നാല് പേരും ഒരു ടെക്കിയും മരിച്ചു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിനടുത്ത് ഒരു സ്വകാര്യ ബസിലുണ്ടായ തീപിടുത്തത്തിൽ ബെംഗളൂരുവിൽ താമസിക്കുന്ന ഒരു കുടുംബം ഉൾപ്പെടെ 20 പേർ മരിച്ചു. ഇന്ന് (ഒക്ടോബർ 24) പുലർച്ചെയുണ്ടായ ദുരന്തത്തിൽ ബെംഗളൂരുവിൽ താമസിച്ചിരുന്ന ഗോൾ രമേശ് കുടുംബവും തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയായ രമേശ് ഭാര്യ അനുഷ, മക്കളായ ശശാങ്ക്, മൻവിത എന്നിവർക്കൊപ്പം ഒരേ ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസിന് തീപിടിച്ചപ്പോൾ നാലുപേരും പൊളളലേറ്റ് മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറും സംഭവത്തിൽ മരിച്ചട്ടുണ്ട്. ദീപാവലി ആഘോഷത്തിനായി സ്വന്തം നാട്ടിലെത്തിയ മേഘനാഥ്…

Read More

പി എം ശ്രീ; മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ സിപിഐ

മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI. പി എം ശ്രീയിലെ സർക്കാർ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും LDF കൺവീനർക്കും കത്ത് നൽകും. ദേശിയ നേതൃത്വവും CPIM ദേശീയ നേതൃത്വത്തിലും കത്തു നൽക്കും. 27 ന് CPI സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു. സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനാണ് എക്സിക്യൂട്ടീവ് വിളിക്കുന്നത്. സിപിഐ എക്സിക്യൂട്ടീവ് 27 ന് ആലപ്പുഴയിൽ നടക്കും. ഡി രാജ എം.എ ബേബിയെ കാണും. അടുത്ത കാബിനറ്റ് 27 കഴിഞ്ഞേ നടക്കുകയുള്ളൂ. അതേസമയം CPIM…

Read More

വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. മുന്നിൽ പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അർജുൻ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനം ഇടിച്ചാണ് യുവാവ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്ന അർജുൻ.…

Read More

ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരും; പ്രധാനമന്ത്രി

ബി​ഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാകെ ജനം പുറത്തുനിർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെത്തിയത്. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്. സമസ്തിപൂരില്‍ രാവിലെ പത്തരക്ക് എത്തിയ മോദി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്‍റെ സ്മരണ നിലനില്‍ക്കുന്ന ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. അതേ സമയം ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കി പ്രചാരണത്തില്‍ സജീവമാകാനാണ് മഹാസഖ്യത്തിന്‍റെ തീരുമാനം. രാഹുല്‍…

Read More

കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് ഡോക്ടർ ജീവനൊടിക്കിയത്. പൊലീസുകാരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്. പൊലീസ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദനെ, നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചു. കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിൽ പറയുന്നുണ്ട്. കൈയ്യിലെഴുതിയ ആത്മഹത്യാ കുറിപ്പിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഫോറൻസിക് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളുമാണ് കേസിന് നിർണായകമാവുക . മൃതദേഹം…

Read More
Click Here to Follow Us