പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടാമതും പ്രസവിച്ചു; പെൺകുട്ടിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതി

ബെംഗളൂരു : മധ്യപ്രദേശിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ രണ്ടാമതും പ്രസവിച്ചു.

തുടർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതി. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ നിന്നുള്ളതാണ് പെൺകുട്ടി. ദസറയ്ക്ക് മൈസൂരുവിൽ സാധനങ്ങൾ വിൽക്കാനെത്തിയതാണ് 17 വയസ്സുള്ള പെൺകുട്ടി. ഭർത്താവ്, അമ്മായിയമ്മ, രണ്ടുവയസ്സുള്ള മൂത്ത കുട്ടി എന്നിവരുമൊപ്പമുണ്ടായിരുന്നു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇവിടെയെത്തിയ കുട്ടിയെ വീണ്ടുംപ്രസവത്തിനായി കുടുംബം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മൈസൂരു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തു. എന്നാൽ, തങ്ങളുടെ ഗ്രാമത്തിൽ ശൈശവവിവാഹങ്ങൾ ഒരു സാധാരണ രീതിയാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ വിശദീകരണം.

പെൺകുട്ടിയുടെ പ്രസവാനന്തര സുഖത്തിനും നവജാത ശിശുവിന്റെ ആരോഗ്യപരിപാലനത്തിനുമാണ് ഇവരെ ഏറ്റെടുത്തതെന്ന് ശിശുക്ഷേമസമിതി അംഗം മഹാദേവ കോട്ടെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts