ഇനി മെട്രോസമരക്കാലം;പല പ്രാവശ്യം മാറ്റിവച്ച അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനവുമായി മെട്രോ ജീവനക്കാർ വീണ്ടും

ബെംഗളൂരു : ജൂൺ നാലുമുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ജീവനക്കാരുടെ യൂണിയൻ. ശമ്പളപരിഷ്കരണം, യൂണിയന് അംഗീകാരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മാർച്ച് 23 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് അന്നു സമരം ഉപേക്ഷിച്ചത്.

തുടർന്നു മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും ഒരുമാസത്തിനിടെ പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞമാസം 28നു യൂണിയൻ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും ഹൈക്കോടതി വീണ്ടും ഇടപെട്ടു മേയ് മൂന്നിനകം പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റിനോടും യൂണിയനോടും ആവശ്യപ്പെട്ടു. എന്നാൽ മേയ് മൂന്നിനു ചേർന്ന യോഗത്തിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ലെന്നു യൂണിയൻ നേതാക്കൾ ആരോപിച്ചു.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

ഇനി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നാണു മാനേജ്മെന്റ് നിലപാട്. ഈ മാസം 13നു ചേർന്ന യൂണിയൻ പ്രതിനിധികളുടെ യോഗമാണു സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മറ്റൊരു വഴിയുമില്ലാത്തതിനാൽ ജീവനക്കാർ സമരത്തിന് നിർബന്ധിതരാവുകയാണെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. അതേസമയം സമരം നടത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയ്‌ൻ പറഞ്ഞു. സമരം നടന്നാലും ഇല്ലെങ്കിലും മെട്രോ സർവീസുകൾ മുടങ്ങില്ല. അനുമതിയില്ലാതെ സമരം നടത്തരുതെന്നു ഹൈക്കോടതി നിർദേശമുണ്ടെന്നും മഹേന്ദ്ര ജെയ്ൻ പറഞ്ഞു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts