ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കൽ മത്സരത്തിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു

ബെംഗളൂരു : ഹാവേരി ജില്ലയിൽ ബുധനാഴ്ച നടന്ന പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’ മത്സരത്തിനിടയിൽ വ്യത്യസ്ത സംഭവങ്ങളിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു.

ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹവേരി താലൂക്കിലെ ദേവിഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24) എന്നിവരാണ് കാളകളുടെ കുത്തേറ്റ് മരിച്ചത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കൽ മത്സരമാണ് ‘കൊബ്ബാരി ഹോരി ഹബ്ബ’. മത്സരത്തിനിടെ പരിഭ്രാന്തരായ കാളകളാണ് അപകടത്തിന് കാരണമായത്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ചന്ദ്രശേഖർ ഹാവേരിയിലെ പഴയ പിബി റോഡിലൂടെ നടക്കുമ്പോൾ വീരഭദ്രേശ്വർ ക്ഷേത്രത്തിന് സമീപം മത്സരത്തിൽ പങ്കെടുത്ത കാള റോഡിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചു.

തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ഹാവേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഹാവേരി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ദേവിഹൊസൂർ ഗ്രാമത്തിൽ മത്സരത്തിൽ പങ്കെടുത്ത ഒരു കാള അക്രമാസക്തനായി വീടിനടുത്ത് ഇരിക്കുകയായിരുന്ന ഗാനിസാബിനെ ആക്രമിച്ചു.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

കാളയുടെ കൊമ്പ് അദ്ദേഹത്തിന്റെ കഴുത്തിലും നെഞ്ചിലും തുളഞ്ഞുകയറി. പരിക്കേറ്റതിനെത്തുടർന്ന് ഹാവേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു. സംഭവത്തിൽ ഹാവേരി റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!
[masterslider id="10"]

Related posts