വിഭാര്യന് കുട്ടിയുണ്ടാവാന്‍ 7 ലക്ഷം,ഇരട്ടക്കുട്ടികള്‍ വേണമെങ്കില്‍ 1.5 ലക്ഷം;ചതി മനസ്സിലാക്കി യുവാവ്‌ കോടതിയില്‍; 3 ലക്ഷം നഷ്ട്ടപരിഹരമായി നല്‍കാന്‍ ഇന്ദിര നഗറിലെ ആശുപത്രിയോട്‌ കോടതി.

ബെംഗളൂരു: കുട്ടികള്‍ ഉഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകും എന്ന പത്രപ്പരസ്യം കണ്ടാണ്‌ ഭാര്യയില്ലാത്ത മൈസുരു സ്വദേശി യുവാവ്‌ ഇന്ദിര നഗറിലെ ആശുപത്രിയെ സമീപിക്കുന്നത്. ഏഴു ലക്ഷം നല്‍കിയാല്‍ കുട്ടി ഉണ്ടാകും എന്നാ ഉറപ്പു ആശുപത്രി നല്‍കി,ഇനി ഇരട്ടകുട്ടികള്‍ വേണമെങ്കില്‍ ഒരു 1.5 ലക്ഷം കൂടി അധികം നല്‍കണം എന്ന് മാത്രം.

തുടര്‍ന്ന് ആദ്യ ഗഡുവായ 2.25 ലക്ഷം രൂപ നല്‍കി ,മാസങ്ങള്‍ക്ക് ശേഷം 4.8 ലക്ഷം കൂടി നല്‍കി,എന്നാല്‍ വിഭാര്യന് പിതാവാകാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പിന്നീട് വ്യക്തമാക്കി.തുടര്‍ന്നാണ് ഇയാള്‍ സിറ്റി സിവില്‍ കോടതിയെ സമീപിച്ചത്.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ വാടക ഗര്‍ഭപാത്രം നല്‍കാന്‍ യുവതിയെ ലഭിച്ചതായി വരെ ആശുപത്രി ഇദ്ദേഹത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഇവരെ കാണണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അപകടത്തില്‍ പെട്ട് ചികിത്സയിലാണ് എന്നാ മറുപടിയാണ്‌ ലഭിച്ചത്.തുടര്‍ന്ന് കോടതി 4.8 ലക്ഷം രൂപ തിരികെ നല്‍കാനും മൂന്നു ലക്ഷം രൂപ നഷ്ട്ടപരിഹരമായി നല്‍കാനും വിധിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts