കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് ഡോക്ടർ ജീവനൊടിക്കിയത്. പൊലീസുകാരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്.

പൊലീസ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദനെ, നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചു. കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിൽ പറയുന്നുണ്ട്. കൈയ്യിലെഴുതിയ ആത്മഹത്യാ കുറിപ്പിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഫോറൻസിക് പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളുമാണ് കേസിന് നിർണായകമാവുക . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുറിപ്പിൽ പേരുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ നടപടികളൊന്നും എടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us