ബസ് ദുരന്തം: ബെംഗളൂരുവിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ നാല് പേരും ഒരു ടെക്കിയും മരിച്ചു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിനടുത്ത് ഒരു സ്വകാര്യ ബസിലുണ്ടായ തീപിടുത്തത്തിൽ ബെംഗളൂരുവിൽ താമസിക്കുന്ന ഒരു കുടുംബം ഉൾപ്പെടെ 20 പേർ മരിച്ചു.

ഇന്ന് (ഒക്ടോബർ 24) പുലർച്ചെയുണ്ടായ ദുരന്തത്തിൽ ബെംഗളൂരുവിൽ താമസിച്ചിരുന്ന ഗോൾ രമേശ് കുടുംബവും തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയായ രമേശ് ഭാര്യ അനുഷ, മക്കളായ ശശാങ്ക്, മൻവിത എന്നിവർക്കൊപ്പം ഒരേ ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസിന് തീപിടിച്ചപ്പോൾ നാലുപേരും പൊളളലേറ്റ് മരിക്കുകയായിരുന്നു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറും സംഭവത്തിൽ മരിച്ചട്ടുണ്ട്. ദീപാവലി ആഘോഷത്തിനായി സ്വന്തം നാട്ടിലെത്തിയ മേഘനാഥ് (24) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുശീലയുടെയും ഭാസ്‌കരാചാരിയുടെയും ഏക മകനാണ് മേഘനാഥ്,

41 യാത്രക്കാരുമായി പോയ ഒരു സ്വകാര്യ ബസ് ആദ്യം ഒരു ബൈക്കിൽ ഇടിച്ചു, തുടർന്ന് ബസിന് പെട്ടെന്ന് തീപിടിച്ചു. ചിലർക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, നിരവധി പേർക്ക് തീപിടുത്തത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ടു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts