പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ പദുബിദ്രിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് 19 കാരനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതി ഹെജമാഡി ആലഡെ പ്രദേശവാസിയാണെന്നും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെജമാഡിയിലെ അപ്പാർട്ട്‌മെന്റിലേക്ക് വരാൻ ക്ഷണിച്ച പ്രതി കുട്ടിയെ വീടിന്റെ ടെറസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയും ഒരു സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.…

Read More

ഭാര്യയുടെ സൗന്ദര്യം ഭയന്ന് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. 

ബെംഗളൂരു: ഭാര്യയുടെ സൗന്ദര്യത്തെ ഭയന്ന് മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ 44 കാരനായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2017 ജൂലായ് 14 ന് കെംപഗൗഡ നഗറിലെ സന്യാസിപാല്യയിലെ വീട്ടിൽവെച്ചാണ് മഞ്ജുളയുടെ മേൽ പ്രതി ചെന്നെഗൗഡ ആസിഡ് എറിഞ്ഞത്. മഞ്ജുളയുടെ സൗന്ദര്യം കാരണം പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതായി തോന്നിയ സംശയത്തെ തുടർന്നാണ് ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ, സംഭവത്തിന് നാല് ദിവസം മുമ്പ് യുവതി ജോലി പോലും ഉപേക്ഷിച്ചിരുന്നു. മുഖത്തും…

Read More

പബ്‌ജി ഇന്ത്യൻ പതിപ്പ്; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു

ഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. ഗെയിം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. 16 വയസുകാരൻ ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നാണ് വിവരം. 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. തുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചു. നേരത്തെ തന്നെ രാജ്യം നിരോധിച്ച പബ്‌ജി തന്നെയാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നും…

Read More

പബ്‌ജി ഇന്ത്യൻ പതിപ്പ്; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു

ഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. ഗെയിം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. 16 വയസുകാരൻ  ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നാണ് വിവരം. 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്.  തുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചു. നേരത്തെ തന്നെ രാജ്യം നിരോധിച്ച പബ്‌ജി തന്നെയാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നും…

Read More

മംഗ്ലൂരു ഫാസിൽ കൊലക്കേസിൽ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ

ബെംഗളൂരു:  മംഗലൂരുവിൽ കടയുടെ മുന്നിൽ വച്ച് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. തുടർന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്.…

Read More

ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ

ഇടുക്കി: ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട് യുവതി. അവിവഹിതയായ അതിഥി തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഏലത്തോട്ടിൽ കുഴിച്ചിട്ടത്. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ഇന്നലെയാണ് യുവതി കുട്ടികളെ പ്രസവിച്ചത്. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തെരച്ചിൽ നടത്തുകയാണ് പൊലീസ്.

Read More

ഫ്‌ളൈ ഓവറിൽ അമിതവേഗതയിൽ വന്ന വാഹനമിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ദാസറഹള്ളിക്ക് സമീപം തുമകുരു റോഡ് മേൽപ്പാലത്തിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. മദനായകനഹള്ളിക്ക് സമീപം സിദ്ധനഹോസഹള്ളി ഗ്രാമത്തിലെ താമസക്കാരായ രുദ്രേഷ് (36), ഭാര്യ സുനിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരായ വാഹനത്തെ പിടികൂടാൻ ആയിട്ടില്ല. മേൽപ്പാലത്തിൽ ദാസറഹള്ളി ലേ-ബൈക്ക് സമീപമായിരുന്നു അപകടം. നെലമംഗല ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാറ്റ് വാഹനയാത്രക്കാർ ഉടൻ അവരെ…

Read More

ഈ കാലവർഷത്തിൽ കെആർഎസ് അണക്കെട്ട് രണ്ടുതവണ നിറഞ്ഞു

ബെംഗളൂരു: ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ കുടക് ജില്ലയിലെ കാവേരി വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത സമൃദ്ധമായ മഴ കൃഷ്ണ രാജ സാഗർ (കെആർഎസ്) അണക്കെട്ടിലേക്ക് റെക്കോർഡ് ഒഴുക്ക് സൃഷ്ടിച്ചു , അതുവഴി മൈസൂരു, മാണ്ഡ്യ, ബംഗളൂരു, തമിഴ്‌നാടിന്റെ ഒരു പ്രധാന ഭാഗം എന്നിവയുൾപ്പെടെ താഴെയുള്ള നദീതീര പ്രദേശങ്ങളിൽ ജലക്ഷാമം ഇല്ലെന്ന് ഉറപ്പാക്കി അധികൃതർ. കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്റർ (കെഎസ്എൻഡിഎംസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ജൂലൈ 28 വരെ കെആർഎസ് അണക്കെട്ടിന് 100 ടിഎംസി (ആയിരം ദശലക്ഷം…

Read More

മൈസൂരിൽ നിന്ന് ഉടൻ തന്നെ തിരുപ്പതിയിലേക്കും ലക്ഷദ്വീപിലെ അഗത്തിയിലേക്കും പറക്കാൻ സാധിക്കും

ബെംഗളൂരു: മൈസൂർ വിമാനത്താവളം അധികൃതർ ആത്മീയ വിനോദസഞ്ചാരത്തിനും ബീച്ച് ടൂറിസത്തിനുമുള്ള റൂട്ടുകളും വിലയും പാക്കേജുകളും അന്തിമമാക്കിക്കൊണ്ടിരിക്കുന്നതിനാൽ മൈസൂരുക്കാർക്ക് ഉടൻ തന്നെ തിരുപ്പതിയിലേക്ക് പറന്നുയരാനും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അഗത്തി ദ്വീപുകളിലെക്ക് യാത്ര പോകാനും സാധിക്കും. തിരുപ്പതിയിലേക്കും ഷിർദിയിലേക്കും നേരിട്ടുള്ള വിമാനത്തിന് വലിയ ഡിമാൻഡുണ്ടെന്നും ആത്മീയ ടൂറിസം ആരംഭിക്കാൻ കഴിയുമെന്നും എയർപോർട്ട് ഡയറക്ടർ ആർ.മഞ്ജുനാഥ് പറഞ്ഞു. “തിരുപ്പതിയിലേക്ക് വലിയ ഡിമാൻഡുള്ളതിനാൽ ഇൻഡിഗോയുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയതായും താമസിയാതെ തിരുപ്പതി വിമാനവും ഷിർദിയിലേക്കുള്ള വിമാനവും യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ലക്ഷദ്വീപ് ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രമായ അഗത്തിയും ഞങ്ങളുടെ…

Read More

ആവശ്യം വന്നാൽ കർണാടകയിൽ യോഗി മാതൃക സ്വീകരിക്കും: ബൊമ്മൈ

ബെംഗളൂരു: ദേശവിരുദ്ധർക്കും വർഗീയവാദികൾക്കും എതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃക സ്വീകരിക്കാൻ കർണാടക സർക്കാർ മടികൂടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘യോഗി മോഡലിന്’ കീഴിൽ, കലാപത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകളും സ്വത്തുക്കളും ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിച്ച് ദേശവിരുദ്ധ ഘടകങ്ങളെ നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി ശ്രമിച്ചതെന്നുമാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സ്ഥിതിഗതികൾക്ക് യോഗി (ആദിത്യനാഥ്) ശരിയായ മുഖ്യമന്ത്രിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ സ്ഥിതിഗതികൾ നേരിടാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. സാഹചര്യം ആവശ്യമാണെങ്കിൽ കർണാടകയിലും യോഗി മാതൃകയിലേക്ക് പോകുമെന്നും ബൊമ്മൈ പറഞ്ഞു. യോഗി മോഡൽ…

Read More