ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read MoreTag: THIRUPPATHI
ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തി കൊടുത്തത് ഭാര്യ
തിരുപ്പതി: വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി. ഭർത്താവിനും കാമുകിക്കുമായി തന്റെ ജീവിതം ഒഴിഞ്ഞുകൊടുത്ത ഒരു ഭാര്യയുടെ സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഇപ്പോൾ വൈറൽ. ഭർത്താവിനെ തേടി പഴയ കാമുകിയെത്തിയപ്പോൾ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും ചെയ്തു. തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂർ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിലുണ്ടായ സംഭവം നഗരത്തിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ടിക്ടോകിൽ വീഡിയോ ചെയ്യുന്ന ആളാണ് കഥാനായകനായ കല്യാണ്. രണ്ടു വർഷം മുൻപാണ് ഇയാൾ സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി…
Read Moreമൈസൂരിൽ നിന്ന് ഉടൻ തന്നെ തിരുപ്പതിയിലേക്കും ലക്ഷദ്വീപിലെ അഗത്തിയിലേക്കും പറക്കാൻ സാധിക്കും
ബെംഗളൂരു: മൈസൂർ വിമാനത്താവളം അധികൃതർ ആത്മീയ വിനോദസഞ്ചാരത്തിനും ബീച്ച് ടൂറിസത്തിനുമുള്ള റൂട്ടുകളും വിലയും പാക്കേജുകളും അന്തിമമാക്കിക്കൊണ്ടിരിക്കുന്നതിനാൽ മൈസൂരുക്കാർക്ക് ഉടൻ തന്നെ തിരുപ്പതിയിലേക്ക് പറന്നുയരാനും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അഗത്തി ദ്വീപുകളിലെക്ക് യാത്ര പോകാനും സാധിക്കും. തിരുപ്പതിയിലേക്കും ഷിർദിയിലേക്കും നേരിട്ടുള്ള വിമാനത്തിന് വലിയ ഡിമാൻഡുണ്ടെന്നും ആത്മീയ ടൂറിസം ആരംഭിക്കാൻ കഴിയുമെന്നും എയർപോർട്ട് ഡയറക്ടർ ആർ.മഞ്ജുനാഥ് പറഞ്ഞു. “തിരുപ്പതിയിലേക്ക് വലിയ ഡിമാൻഡുള്ളതിനാൽ ഇൻഡിഗോയുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയതായും താമസിയാതെ തിരുപ്പതി വിമാനവും ഷിർദിയിലേക്കുള്ള വിമാനവും യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ലക്ഷദ്വീപ് ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രമായ അഗത്തിയും ഞങ്ങളുടെ…
Read More