ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തി കൊടുത്തത് ഭാര്യ

തിരുപ്പതി: വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി. ഭർത്താവിനും കാമുകിക്കുമായി തന്റെ ജീവിതം ഒഴിഞ്ഞുകൊടുത്ത ഒരു ഭാര്യയുടെ സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഇപ്പോൾ വൈറൽ.

ഭർത്താവിനെ തേടി പഴയ കാമുകിയെത്തിയപ്പോൾ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും ചെയ്തു.

തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂർ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിലുണ്ടായ സംഭവം നഗരത്തിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ടിക്ടോകിൽ വീഡിയോ ചെയ്യുന്ന ആളാണ് കഥാനായകനായ കല്യാണ്. രണ്ടു വർഷം മുൻപാണ് ഇയാൾ സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുൻപ് നിത്യശ്രീ എന്ന യുവതി കല്യാണ് പ്രണയത്തിലായിരുന്നു. വിശാഖപട്ടണം സ്വദേശിയായ ഇവരുമായി കുറച്ചു നാളായി അകൽച്ചയിലായിരുന്നു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കല്യാണും വിമലയും സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിത്യശ്രീയുടെ രംഗപ്രവേശം. കല്യാണ് വിവാഹിതനാണെന്ന് അറിഞ്ഞിട്ടും നിത്യശ്രീ അയാളോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ വിമല മുൻകയ്യെടുത്ത് ഭർത്താവിൻറെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഒപ്പം തങ്ങളോടൊപ്പം കഴിയാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ആദ്യഭാര്യയുടെ സാന്നിധ്യത്തിൽ കല്യാണ് നിത്യശ്രീയെ വിവാഹം കഴിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts