പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ പദുബിദ്രിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് 19 കാരനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതി ഹെജമാഡി ആലഡെ പ്രദേശവാസിയാണെന്നും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെജമാഡിയിലെ അപ്പാർട്ട്‌മെന്റിലേക്ക് വരാൻ ക്ഷണിച്ച പ്രതി കുട്ടിയെ വീടിന്റെ ടെറസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയും ഒരു സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു. പ്രതിയെ കുറ്റകൃത്യം ചെയ്യാൻ സഹായിച്ച മറ്റൊരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
[masterslider id="10"]

Related posts