ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

ബെംഗളൂരു: പാചകവാതകത്തിന്റെയും (LPG) മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലവർദ്ധനയെത്തുടർന്ന് ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണവില വർദ്ധിപ്പിച്ചു. മിക്ക ഹോട്ടലുകളിലും അഞ്ച് മുതൽ പത്ത് ശതമാനം വരെ വിലവർദ്ധനവ് നിലവിൽ വന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാധാരണയായി നടത്തുന്ന വിലപരിഷ്കരണം ഇത്തവണ നിലവിലെ പ്രതിസന്ധി മൂലം നേരത്തെയാക്കുകയായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു.

സാധാരണ ഗതിയിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്താറുള്ള സ്ഥാനത്ത് ഇത്തവണ അത് എട്ട് ശതമാനം വരെയായിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കളെ അമിതമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ പത്ത് ശതമാനത്തിന് മുകളിൽ വില വർദ്ധിപ്പിക്കില്ലെന്ന് ബൃഹത് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ (BBHA) വ്യക്തമാക്കി. പുതിയ നിരക്ക് പ്രകാരം ദോശയ്ക്ക് 3 രൂപ മുതൽ 15 രൂപ വരെയും, ഇഡ്ഡലിക്ക് 3 മുതൽ 10 രൂപ വരെയും വർദ്ധിക്കും. ചായയ്ക്കും കാപ്പിക്കും 2 മുതൽ 5 രൂപ വരെ അധികം നൽകേണ്ടി വരും.

  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ കുറവ് ചെറുകിട ഹോട്ടലുകളെയാണ് (ദർശിനികൾ) ഏറ്റവും കൂടുതൽ ബാധിച്ചത്. പല ഹോട്ടലുകളും സിലിണ്ടർ ലഭിക്കാത്തതിനാൽ അടച്ചിടേണ്ടി വന്നതായി യെലഹങ്കയിലെ ഹോട്ടൽ ഉടമകൾ പറയുന്നു. അതേസമയം, വിദ്യർത്ഥി ഭവൻ പോലുള്ള വൻകിട ഹോട്ടലുകൾ ഇൻഡക്ഷൻ സ്റ്റൗവ്, വിറക് അടുപ്പ് തുടങ്ങിയ ബദൽ മാർഗ്ഗങ്ങളിലേക്ക് മാറിത്തുടങ്ങി. തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനം സിലിണ്ടറുകൾ മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ എന്നും അതിനാൽ മറ്റ് പാചക രീതികൾ തുടരുമെന്നും വിദ്യർത്ഥി ഭവൻ ഉടമ അരുൺ അടിഗ അറിയിച്ചു.

  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പാചകത്തിനായി ഇനി മുതൽ ഒരൊറ്റ ഊർജ്ജസ്രോതസ്സിനെ മാത്രം ആശ്രയിക്കില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. നഗരത്തിലെ പത്ത് ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം തന്നെ ദോശയും മറ്റും നിർമ്മിക്കാൻ ഇൻഡക്ഷൻ സ്റ്റൗവുകളിലേക്ക് മാറി. സുരക്ഷാ കാരണങ്ങളാൽ ബെംഗളൂരു വിമാനത്താവളത്തിലെ കിച്ചണുകളിൽ ഇൻഡക്ഷൻ സ്റ്റൗവ് മാത്രമാണ് ഉപയോഗിക്കുന്നത്. ഇതേ മാതൃക നഗരത്തിലുടനീളം വ്യാപിപ്പിക്കാൻ അംഗങ്ങളോട് ആവശ്യപ്പെടുമെന്ന് അസോസിയേഷൻ പ്രതിനിധി പി.സി. റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us