ബെംഗളൂരു: നഗരത്തിൽ ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഫീസ് 2.1 ലക്ഷം രൂപ.
ഫീസ് ഘടന വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആശങ്കയുയര്‍ത്തി നഗരത്തിലെ രക്ഷിതാക്കള്‍.
വോയ്‌സ് ഓഫ് പേരൻസ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.
ട്യൂഷൻ ഫീസായി 1.9 ലക്ഷം, വാർഷിക ഫീസ് 9000 രൂപ, ഇംപ്രെസ്റ്റ് എന്നതിന് കീഴില്‍ 11,449 രൂപ എന്നിങ്ങനെയാണ് ഫീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബംഗളൂരുവില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ് എന്നാണ് പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ്.
വിലക്കയറ്റം എത്രയായാലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. എഞ്ചിനീയറിംഗ് കോളേജ് ഫീസ് സർക്കാർ നിയന്ത്രിക്കുന്നുണ്ടെങ്കിലും സ്കൂള്‍ ഫീസ് വിഷയം ഒഴിവാക്കുന്നു. സ്കൂള്‍ ബിസിനസ്സ് പോലെ ഒരു ബിസിനസ്സ് ഇല്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എതിരെ വോയ്സ് ഓഫ് പേരൻസ് അസോസിയേഷൻ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ആർട്ടിക്കിള്‍ 29, 30, 19(1)(ജി) പ്രകാരം സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും സ്കൂളുകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും, ഈ അവകാശങ്ങള്‍ അമിത ലാഭമുണ്ടാക്കാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.
സർക്കാർ ശക്തവും പഴുതുകളില്ലാത്തതുമായ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നും ന്യായമായ രീതികള്‍ ഉറപ്പാക്കാൻ ഫീസ് നിർണയ സമിതികളെ നിയമിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയില്‍ സുതാര്യവും ഫലപ്രദവുമായ മേല്‍നോട്ടത്തിന്‍റെ അടിയന്തര ആവശ്യകതയുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.