ബെംഗളൂരു: നഗരത്തിൽ ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഫീസ് 2.1 ലക്ഷം രൂപ. ഫീസ് ഘടന വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആശങ്കയുയര്‍ത്തി നഗരത്തിലെ രക്ഷിതാക്കള്‍. വോയ്‌സ് ഓഫ് പേരൻസ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവെച്ചത്. ട്യൂഷൻ ഫീസായി 1.9 ലക്ഷം, വാർഷിക ഫീസ് 9000 രൂപ, ഇംപ്രെസ്റ്റ് എന്നതിന് കീഴില്‍ 11,449 രൂപ എന്നിങ്ങനെയാണ് ഫീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ബംഗളൂരുവില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ് എന്നാണ് പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ്.…
Read MoreDay: 24 January 2025
ഹെൽമെറ്റ് ധരിച്ചെത്തി പശുക്കളെ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: അമൃതഹള്ളി പോലീസ് സ്റ്റേഷൻ പരിധിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് പശുക്കളെ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ജക്കൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് പശുക്കളെ കെട്ടിയിട്ടിരുന്നത്. ജനുവരി 15 ന് രാവിലെ 11 മണിയോടെയാണ് ഇവയെ കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കന്നുകാലികളെ കണ്ടെത്താനാകാതെ വന്നതോടെ ഉടമ അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ജനുവരി 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.…
Read More‘ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി’; ഡോ. രജിത് കുമാർ
ലൈംഗികശേഷി സ്വയം നിറുത്തലാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദവുമായി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. ധ്യാനത്തില്‍ നിന്നും സ്വയം ആർജിച്ചെടുത്ത കഴിവിലൂടെയാണ് അതിന് സാധിച്ചതെന്നും രജിത്ത് കുമാർ പറയുന്നു. ഒരു ഇന്റർവ്യൂയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ”എനിക്ക് ശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവർത്തനവും ചെയ‌്തുവച്ചിട്ടുണ്ട്. എന്റെ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്ന ഡോ. ബിജു എബ്രഹാമിന്റെ അടുത്തു പോയി ലിംഗം പരിശോധിപ്പിച്ചു. ഞാൻ സ്വയം ആർജിച്ചെടുത്ത ഇറക്ടയില്‍ ഡിസ് ഫംഗ്ഷൻ (ഉത്തേജിക്കാത്ത അവസ്ഥ) എന്ന രീതി പരിശോധിപ്പിക്കണമായിരുന്നു. പരിശോധനയ‌്ക്ക് ശേഷം…
Read Moreവിവാഹമോചനത്തില്‍ നിന്ന് ഭാര്യ പിന്മാറിയില്ല; ഭർത്താവ് ജീവനൊടുക്കി
ബെംഗളൂരു: വിവാഹമോചനത്തില്‍ നിന്ന് ഭാര്യ പിന്മാറാത്തതില്‍ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ നാഗർഭാവിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു ഭർത്താവ്. 39-കാരനായ മഞ്ജുനാഥാണ് മരിച്ചത്. കുനിഗല്‍ ടൗണില്‍ താമസിച്ചിരുന്ന യുവാവ് കാബ് ഡ്രൈവറായിരുന്നു. 2013-ലായിരുന്നു മഞ്ജുനാഥിന്റെ വിവാഹം. തുടർന്ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ ഇരുവരും താമസിച്ച് വരികയായിരുന്നു. 9 വയസുള്ള മകനും ഇവർക്കുണ്ട്. രണ്ടുപേർക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ മഞ്ജുനാഥ് ഭാര്യയില്‍ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി. രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ചതിനൊടുവില്‍ വിവാഹമോചനത്തിനായി ഭാര്യ നീക്കം ആരംഭിച്ചു. എന്നാല്‍ മഞ്ജുനാഥ് ഇതിന് തയ്യാറല്ലായിരുന്നു.…
Read Moreനഗരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: നഗരത്തില്‍ ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കല്‍കെരെ തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളില്‍ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം…
Read Moreവിജയ് ക്ക് പിന്നാലെ തൃഷയും അഭിനയം ഉപേക്ഷിക്കുന്നു; രാഷ്രീയത്തിലേക്കെന്ന് സൂചന
രാഷ്രീയ പ്രവേശനത്തിന് പിന്നാലെ നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ മുന്നേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍…
Read Moreവീരേന്ദ്ര സെവാഗും ആരതിയും വേർപിരിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ദമ്പതിമാർക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. 17-കാരൻ ആര്യവീറും 14 വയസ്സുകാരൻ വേദാന്തും. 2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. അന്തരിച്ച മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയില്‍ 2004-ലായിരുന്നു ഇവരുടെ വിവാഹം. അതേസമയം വേർപിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreവയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനമേഖലയ്‌ക്ക് സമീപം സ്വകാര്യവ്യക്തിയുടെ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. അവിടെ നിന്ന് നൂറുമീറ്റർ മാറി രാധയുടെ ശരീരം ഉപേക്ഷിക്കുകയായിരുന്നു കടുവ. വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ സ്വഭാവം നിരീക്ഷിച്ചതില്‍ നിന്നാണ് കടുവയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്. മാനന്തവാടിയില്‍ നിന്ന് പത്ത് കിലോമീറ്റർ മാറി പഞ്ചാരക്കൊല്ലി എന്ന സ്ഥലത്തായിരുന്നു ആക്രമണം. മൊട്ടമ്മല്‍ രാമൻ എന്ന വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയ രാധയെ കടുവ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ശേഷം തണ്ടർബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം…
Read Moreമകനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; രണ്ടാനച്ഛനും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു: രണ്ടാം ഭാര്യയുടെ മകനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ. ആദ്യ വിവാഹത്തിലെ കുട്ടികളുമായി രണ്ടാം ഭാര്യയുടെ മകൻ സ്ഥിരം വഴക്കുണ്ടാക്കുന്നെന്ന് കണ്ടാണ് രണ്ടാനച്ഛൻ ഏഴ് വയസുകാരനെ വിറ്റത്. ബെലഗാവിയില്‍ ഹക്കേരി താലൂക്കിലെ സുല്‍ത്താൻപൂർ സ്വദേശിയായ ഏഴ് വയസുകാരനെയാണ് രണ്ടാനച്ഛൻ വീട്ടിലെ കലഹം ഒഴിവാക്കാനായി വിറ്റത്. സംഭവത്തില്‍ രണ്ടാനച്ഛൻ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരന്റെ രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്ഗോണ്‍ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോല്‍ഭാവി, കോലാപൂർ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാർവാർ…
Read Moreസ്വർണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന സ്വർണവിലയാണിത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല ഗ്രാമിന് 30 രൂപ വർധിച്ച് 7555 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ മാത്രം പവന്റെ വിലയില്‍ 3240 രൂപയുടെ വർധനവുണ്ടായി. ജി എസ് ടിയും പണിക്കൂലിയുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ നിലവില്‍ 65,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
Read More