വിവാഹമോചനത്തില്‍ നിന്ന് ഭാര്യ പിന്മാറിയില്ല; ഭർത്താവ് ജീവനൊടുക്കി 

ബെംഗളൂരു: വിവാഹമോചനത്തില്‍ നിന്ന് ഭാര്യ പിന്മാറാത്തതില്‍ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി.

ബെംഗളൂരുവിലെ നാഗർഭാവിയിലാണ് സംഭവം.

ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു ഭർത്താവ്.

39-കാരനായ മഞ്ജുനാഥാണ് മരിച്ചത്. കുനിഗല്‍ ടൗണില്‍ താമസിച്ചിരുന്ന യുവാവ് കാബ് ഡ്രൈവറായിരുന്നു.

2013-ലായിരുന്നു മഞ്ജുനാഥിന്റെ വിവാഹം. തുടർന്ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ ഇരുവരും താമസിച്ച്‌ വരികയായിരുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

9 വയസുള്ള മകനും ഇവർക്കുണ്ട്. രണ്ടുപേർക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ മഞ്ജുനാഥ് ഭാര്യയില്‍ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി.

രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ചതിനൊടുവില്‍ വിവാഹമോചനത്തിനായി ഭാര്യ നീക്കം ആരംഭിച്ചു.

എന്നാല്‍ മഞ്ജുനാഥ് ഇതിന് തയ്യാറല്ലായിരുന്നു.

വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ ഭാര്യ ഉറച്ചുനില്‍ക്കുകയും ചെയ്തു.

വിവാഹമോചനത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഭാര്യ നിലപാടറിയിച്ചതോടെ പെട്രോളൊഴിച്ച്‌ ജീവനൊടുക്കുകയായിരുന്നു മഞ്ജുനാഥ്.

സംഭവത്തില്‍ ജ്ഞാനഭാരതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts