നഗരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു: നഗരത്തില്‍ ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കല്‍കെരെ തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു യുവതി.

നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളില്‍ വീട്ടുജോലി ചെയ്ത് വരികയായിരുന്നു.

വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts