ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് ഒരുവയസുകാരിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ശിവമോഗ ജില്ലയിലെ ചത്നഹള്ളിക്ക് സമീപം ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണ് ഒരു വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ മുഹമ്മദ് ഷഫിയുള്ള (55), പ്രരി ഭീ (22), ഗൗസിയ നാസ് (1) എന്നിവരെ ശിവമൊഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരം ബൈക്കിന് മുന്നിൽ വീഴുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

മരം ബൈക്കിന് മുകളിൽ വീണതിനെത്തുടർന്ന് ബൈക്കിന് പിന്നിൽ വന്ന ലോറി പെട്ടെന്ന് നിർത്തി. വലിയ മരമായതിനാൽ ഒരുഭാഗം ലോറിയിലേക്കും വീണു.

പരിക്കേറ്റവരെ കാറിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർക്കും പരിക്കേറ്റു.

ഇവരെ കാറിൽ ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന് സുഖമില്ലാത്തതിനാൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

നിലവിൽ മൂന്നുപേരും ചികിത്സയിലാണ്, യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts