‘ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി’; ഡോ. രജിത് കുമാർ 

ലൈംഗികശേഷി സ്വയം നിറുത്തലാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദവുമായി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ.

ധ്യാനത്തില്‍ നിന്നും സ്വയം ആർജിച്ചെടുത്ത കഴിവിലൂടെയാണ് അതിന് സാധിച്ചതെന്നും രജിത്ത് കുമാർ പറയുന്നു.

ഒരു ഇന്റർവ്യൂയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

”എനിക്ക് ശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവർത്തനവും ചെയ‌്തുവച്ചിട്ടുണ്ട്. എന്റെ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്ന ഡോ. ബിജു എബ്രഹാമിന്റെ അടുത്തു പോയി ലിംഗം പരിശോധിപ്പിച്ചു. ഞാൻ സ്വയം ആർജിച്ചെടുത്ത ഇറക്ടയില്‍ ഡിസ് ഫംഗ്ഷൻ (ഉത്തേജിക്കാത്ത അവസ്ഥ) എന്ന രീതി പരിശോധിപ്പിക്കണമായിരുന്നു. പരിശോധനയ‌്ക്ക് ശേഷം അദ്ദേഹം പറഞ്ഞത്, ചേട്ടാ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളൂ. നിങ്ങള്‍ക്ക് ന്യൂറല്‍ രീതിയില്‍ ലൈംഗിക ശേഷി നിഷ്‌ക്രിയമായി കഴിഞ്ഞുവെന്നാണ്. ഒരിക്കലും കുട്ടികള്‍ ജനിക്കാൻ സാദ്ധ്യതയില്ല.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

അതുകൊണ്ടുതന്നെ എനിക്ക് പേടിയില്ല. ഉദ്ദീപനം ഉണ്ടങ്കിലല്ലേ മറ്റേതെങ്കിലും രീതിയില്‍ പേടിക്കേണ്ടതുള്ളൂ. ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി മാറ്റിക്കഴിഞ്ഞു. അക്കാര്യത്തില്‍ അഭിമാനവുമുണ്ട്. ഏറ്റവും കൂടുതല്‍ ഊർജം പുറത്തുവരുന്നത് സെമനില്‍ നിന്നാണ്. ലൈംഗികബന്ധത്തിന് ശേഷമുണ്ടാകുന്ന ക്ഷീണത്തിന് കാരണവും ഇതാണ്. കൗമാരപ്രായക്കാരില്‍ ഈ ഊർജം നിരന്തരം നഷ്‌ടപ്പെടുന്നതു കൊണ്ടാണ് പുതുലമുറയ‌്ക്ക് കൗണ്ടില്ലായ്‌മ എന്ന അവസ്ഥയുണ്ടാകുന്നത്. ഇതിനെ കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകണം. ”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts