ജയിലിൽ നിന്നും 33 മൊബൈൽ ഫോണുകൾ പിടികൂടി 

ബെംഗളൂരു∙ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരിൽ നിന്ന് 33 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ച സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് പി.എസ്.രമേഷ് നടത്തിയ പരിശോധനയിലാണ് നടപടി. പിടിച്ചെടുത്ത മൊബൈലുകൾ സാങ്കേതിക പരിശോധനയ്ക്കായി പോലീസിനു കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ മൊബൈൽ ഉപയോഗത്തിനായി ജാമറുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.

Read More

ഒരു ‘കുഞ്ഞു’ വിശേഷവുമായി നടി വിദ്യ ബാലൻ 

ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമാണെന്ന് കരുതിയിരുന്ന ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ. ഈ പാതയിലൂടെയാണ്  ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്‌ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യാ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു. 2012 ൽ വിദ്യ ബാലനും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാർഡ് ഷോയിൽ വച്ചാണ് വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ…

Read More

യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകൾ. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഉള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശരത്തിന് ആദരാഞ്ജലികൾ നേരുന്നു. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ.

Read More

സന്ദേശ് ജിങ്കനെ ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സി

ബെംഗളൂരു:  സന്ദേശ് ജിങ്കൻ ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ വിട്ടതിന് പിന്നാലെ സന്ദേശിനെ നോട്ടമിട്ട് ബെംഗളൂരു എഫ് സി. ജിങ്കൻ ക്ലബ്ബ് വിട്ട കാര്യം ക്ലബ്ബ് സ്ഥിരീകരിച്ചു. വരുന്ന സീസണിൽ ജിങ്കൻ ഏത് ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. മുൻ ചാംബ്യന്മാരായ ബെംഗളൂരു എഫ്.സി ഉൾപ്പടെയുള്ള ടീമുകൾ ജിങ്കനെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐഎസ്‌എൽ തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സന്ദേശ് ജിങ്കൻ 2020-21 സീസണിലാണ് എടികെയിലേക്ക് ചേക്കേറിയത്. അഞ്ച് വർഷത്തെ കരാറിൽ 10 കോടി രൂപയുടെ റെക്കോഡ് തുകയ്‌ക്കായിരുന്നു…

Read More

കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.…

Read More

യുവമോർച്ച നേതാവിന്റെ കൊലപാതകം, കൂടുതൽ അറസ്റ്റിന് സാധ്യത

ബെംഗളൂരു: ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യതയുള്ളതായി പോലീസ്. കേസിൽ ഉൾപ്പെട്ടവരെ കൂടാതെ 15 പേർ  കൂടെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതക സംഘത്തിനായി കാസർഗോഡ് ഉൾപ്പടെ കേന്ദ്രീകരിച്ച്‌ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിച്ചുവരികയാണ്. പുത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ആകെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത…

Read More

കൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ പോലീസ്  തിരിച്ചയച്ചു. ജില്ലയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയിൽ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് അതിർത്തിയായ ഹെമ്മാടിയിൽ വെച്ചു മുത്താലിക്കിനെ മംഗളൂരു പോലീസ് തിരിച്ചയച്ചതെന്ന് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.

Read More

ബെംഗളൂരു സ്ഫോടന കേസ്, പുതിയ തെളിവുകൾ ലഭിച്ചതായി കർണാടക സർക്കാർ 

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി അന്തിമ വിചാരണ സ്‌റ്റേ ചെയ്തു. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍…

Read More

കർണാടകയിൽ ക്രമസമാധാനം നഷ്‌ടപ്പെടുത്തുന്നവർക്കെതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: ചില സംഘടനകൾ സംസ്ഥാനത്ത് പ്രശ്നങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിജാബ് മുതൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകം വരെ ഇതിന്റെ ഭാഗം ആണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ സംഘടനകൾക്ക് എതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഈ സംഘടനകളുടെ നിരോധനത്തിൽ കേന്ദ്രം തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. യുപി മോഡൽ നടപ്പാക്കാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read More

മെട്രോ സ്റ്റേഷനുകളിൽ കിയോസ്കുകൾക്കായി ബിഎംആർസിഎൽ അപേക്ഷകൾ ക്ഷണിച്ചു 

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മെട്രോ സ്റ്റേഷനുകളിൽ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് താൽപ്പര്യമുള്ള ഏജൻസികൾ, വ്യക്തികൾ, കോർപ്പറേറ്റുകൾ എന്നിവരിൽ നിന്ന് താൽപ്പര്യ പ്രകടനങ്ങൾ (ഇഒഐ) ക്ഷണിച്ചു. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സ്ഥലം അനുവദിക്കുക. ഇ ഒ ഐ ഓഗസ്റ്റ് 24 വരെ തുറന്നിരിക്കും. ഓരോ സ്ഥലത്തും പരമാവധി 150 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അഞ്ച് കിയോസ്‌കുകളെങ്കിലും എടുക്കാൻ ഏജൻസികൾ തയ്യാറായിരിക്കണം. ദീപാഞ്ജലി നഗർ മെട്രോ സ്‌റ്റേഷനിലെ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ബിൽഡിംഗിലെ നാലാം നിലയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ (സി ആൻഡ്…

Read More
Click Here to Follow Us