വിവാഹബന്ധം വേർപ്പെടുത്തിയത് ലിഫ്റ്റിൽ വച്ച്, യുവതി പരാതി നൽകി

ബെംഗളൂരു: സ്‌ത്രീധന പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ വെച്ച്‌ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി യുവതി. ബെംഗളൂരു സ്വദേശി മുഹമ്മദ് അക്രമാണ് ഭാര്യയെ ലിഫ്‌റ്റില്‍ വെച്ച്‌ വിവാഹമോചനം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ എസ് ഡി പാളയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 30 ലക്ഷം സ്‌ത്രീധനം വാങ്ങിയായിരുന്നു ഇവരുടെ വിവാഹം നടന്നത് . എന്നാല്‍ വിവാഹ ശേഷവും ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. കഴിഞ്ഞ റംസാന്‍ ആഘോഷത്തിനിടയ്ക്ക് ഭാര്യയുടെ മാതാപിതാക്കളോട് 10 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. റംസാനിന്‍റെ അവസാന…

Read More

സുള്ള്യ കൊലപാതക കേസ് അന്വേഷണം എൻഐഎ യ്ക്ക്

ബെംഗളൂരു: യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസിൽ അന്വേഷണം എൻഐഎക്ക് .ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ മുഴുവൻ കമ്മീഷണറുടെ നിർദേശമുണ്ട്. ജില്ലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ സാഹചര്യത്തിലാണ് നിർദ്ദേശം. ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിൽ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ തുടരും.

Read More

‘കടുവ’ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് ചിത്രം കടുവ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഷാജി കൈലാസ് എന്ന സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി നേടിയിരുന്നു. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ ആയിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’…

Read More

മംഗളൂരുവിൽ അതീവ ജാഗ്രത, നിരോധനാജ്ഞ നീട്ടി

ബെംഗളൂരു: തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗളൂരു കമ്മീഷണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്.

Read More

ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കർണാടകയിൽ ക്രമസമാധാനം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സുള്ള്യയിൽ മസൂദിന്റെയും പ്രവീൺ നെട്ടാറിന്റെയും കൊലപാതകത്തിന് ശേഷം ഇന്നലെ ഫസീൽ എന്ന മറ്റൊരു യുവാവ് കൊല ചെയ്യപ്പെട്ടത് ക്രമസമാധാനം നഷ്ടപ്പെട്ടതിന് തെളിവാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പോലീസ് വകുപ്പിൽ ആഭ്യന്തര മന്ത്രിയ്ക്ക് നിയന്ത്രണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

ബിജെപി എംപി യുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

ബെം​ഗളൂരു: ബിജെപി കര്‍ണാടക നേതൃത്വത്തെ വെട്ടിലാക്കി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. കോണ്‍​ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കല്ലെങ്കിലും എറിയാമായിരുന്നുവെന്നാണ് ബെംഗളൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു സാഹചര്യം ആണ് ഇപ്പോഴത്തേത്. ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച്‌ ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റ് സന്ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുകയും ചെയ്തു. സന്ദീപ് കുമാറുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു സൗത്ത് എംപിയുടെ…

Read More

വൃഷഭവതി കൈയേറ്റങ്ങളിൽ ബിബിഎംപിയെ വിമർശിച്ച് ഹൈക്കോടതി 

ബെംഗളൂരു: 2022 സെപ്തംബർ 30-നകം വൃഷഭവതി താഴ്‌വരയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ കർണാടക ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിട്ടു. വൃഷഭവതി, തടാകം, അതിന്റെ പോഷകനദിയായ ‘നലകൾ’, ബഫർ സോൺ എന്നിവിടങ്ങളിൽ വൻതോതിലുള്ള കൈയേറ്റങ്ങൾ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സർവേ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. വൃഷഭവതി പുനഃസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കോടതിയുടെ നിർദേശം തേടി നഗരത്തിലെ അഭിഭാഷകയായ ഗീതാ മിശ്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നദി (വൃഷഭവതി) കടന്നുപോകുന്നുണ്ടെന്ന്…

Read More

ദക്ഷിണ കന്നഡയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മണി വരെ മാത്രം

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ്  ഒന്നു വരെ ആണ് ഈ നിർദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിർദ്ദേശം. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രവും പ്രവർത്തിക്കും.

Read More

പ്രവീണിന്റെ കൊലപാതകം, വിവാദ ട്വിറ്റർ പോസ്റ്റുമായി കർണാടക  എംഎൽഎ 

ബെംഗളൂരു:∙ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എം.പി രേണുകാചാര്യ. പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചില്ലെങ്കിൽ താൻ എംഎൽഎ  സ്ഥാനം രാജിവെക്കുമെന്ന് രേണുകാചാര്യ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പ്രസ്താവന. ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മളുടെ വിശ്വാസം നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും ട്വിറ്ററിലൂടെ പറഞ്ഞു . ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം…

Read More

പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കൈമാറി

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുടെ കുടുംബത്തെ സന്ദർശിച്ചു .തങ്ങൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതികളെ കാണണമെന്നും പ്രവീണിന്റെ ഭാര്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. ശേഷം 25 ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട് . ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി…

Read More
Click Here to Follow Us