ബിജെപി എംപി യുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

ബെം​ഗളൂരു: ബിജെപി കര്‍ണാടക നേതൃത്വത്തെ വെട്ടിലാക്കി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്.

കോണ്‍​ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കല്ലെങ്കിലും എറിയാമായിരുന്നുവെന്നാണ് ബെംഗളൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു സാഹചര്യം ആണ് ഇപ്പോഴത്തേത്. ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച്‌ ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റ് സന്ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുകയും ചെയ്തു.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സന്ദീപ് കുമാറുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു സൗത്ത് എംപിയുടെ പ്രസ്താവനയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ചയില്‍ കൂട്ടരാജി തുടരുകയാണ്. ഭാരവാഹികളുടെ രാജി തലവേദനയായതോടെ അന്വേഷണം ദ്രുത​ഗതിയിലാക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍​ദേശം നല്‍കി കഴിഞ്ഞു. ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തേജസ്വി നേരിട്ടു വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. താങ്കളെക്കാളും പത്തിരട്ടി ദേഷ്യം എന്റെയുള്ളിലുണ്ട്. ഇത് കോണ്‍​ഗ്രസിന്റെ ഭരണ കാലമായിരുന്നെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്. ഈ പ്രശ്നം വഷളാക്കാന്‍ നാം അനുവദിക്കരുത്. നമ്മുടെ പാര്‍ട്ടിക്കാരനെന്ന നിലയില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാന്‍. പ്രശ്നം വഷളാവാതെ എല്ലാം പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങണം.’ എന്നാണ് പുറത്തായ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts