റാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപ വീതം നൽകാൻ സിദ്ധരാമയ്യ, വീഡിയോ പുറത്തു വിട്ട് ബിജെപി 

ബെംഗളൂരു: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ 500 രൂപ നല്‍കി ആളെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട് ബിജെപി.

ട്വിറ്ററില്‍ ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട വീഡിയോയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്ന സിദ്ധരാമയ്യ ഇക്കാര്യം പറയുന്നതായാണ് ഉള്ളത്.

മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെളഗാവിയില്‍ സിദ്ധരാമയ്യ നടത്തിയ ‘പ്രജാ ധ്വനി’ ബസ് യാത്രയില്‍ നിന്നാണ് രംഗങ്ങള്‍ എന്നാണ് സൂചനകള്‍.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാക്രിഹോളി,എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍, എംഎല്‍സി ചന്നരാജ് ഹട്ടിഹോളി എന്നിവരെയും വീഡിയോയില്‍ കാണാം.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

എന്നാല്‍ വീഡിയോ വ്യാജമാണെന്നും പണം നല്‍കി ആളുകളെ റാലിയില്‍ പങ്കെടുപ്പിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ലെന്നും കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു . അതേസമയം സംഭവത്തില്‍ പുതുമയോ അത്ഭുതമോ ഇല്ലെന്നും ആളുകളെ പണം നല്‍കി കൊണ്ടുവരുന്ന നടപടി കോണ്‍ഗ്രസിന് പണ്ടേയുള്ളതാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts