മൊബൈൽ ഫോൺ മോഷ്ടാക്കളെ പിടികൂടാൻ പുതിയ വഴി കണ്ടെത്തി ബെംഗളൂരു പോലീസ്

ബെംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് പഴയതുപോലെ ലാഭകരമായിരിക്കില്ല. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ഐ എം ഇ ഐ നമ്പർ ബ്ലോക്ക് ചെയ്യാൻ കഴിയുന്ന അത്യാധുനിക ഓൺലൈൻ പോർട്ടൽ ബെംഗളൂരു പോലീസ് ഉപയോഗിക്കാൻ തുടങ്ങി, ഇത് കള്ളൻ മോഷ്ടിച്ച മൊബൈൽ ഫോൺ ഫലത്തിൽ ഉപയോഗശൂന്യമാക്കും. അതുമാത്രമല്ല. മോഷ്ടിച്ച ഫോണിൽ സിം കാർഡ് ഇടുമ്പോഴെല്ലാം പോർട്ടൽ മുന്നറിയിപ്പ് നൽകും. അലേർട്ടിൽ സിം കാർഡിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ഉപകരണത്തെ/കള്ളനെ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നു. ഡൽഹിക്കും മുംബൈക്കും ശേഷം കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വികസിപ്പിച്ച സെൻട്രൽ എക്യുപ്‌മെന്റ്…

Read More

ജയിലിൽ നിന്നും 33 മൊബൈൽ ഫോണുകൾ പിടികൂടി 

ബെംഗളൂരു∙ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരിൽ നിന്ന് 33 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ച സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് പി.എസ്.രമേഷ് നടത്തിയ പരിശോധനയിലാണ് നടപടി. പിടിച്ചെടുത്ത മൊബൈലുകൾ സാങ്കേതിക പരിശോധനയ്ക്കായി പോലീസിനു കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ മൊബൈൽ ഉപയോഗത്തിനായി ജാമറുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.

Read More

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ;  ചർച്ച ചെയ്ത് കർണാടക മന്ത്രിസഭ

ബെംഗളൂരു: ജയിലുകളിൽ മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെയും ഉപയോഗത്തിന്  പിഴ ചുമത്തുന്ന കർണാടക ജയിൽ (ഭേദഗതി) ബിൽ 2022 മന്ത്രിസഭ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപിക്കുന്നു. ജയിലുകളിലെ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് നിരവധി നിയമസഭാംഗങ്ങൾ ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. 2021 ലെ നിയമസഭാ സമ്മേളനങ്ങളിലൊന്നിൽ,  നിയമസഭാംഗങ്ങൾ ചില തടവുകാർ ജയിലുകളിൽ നിന്ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെയെന്ന് ഉള്ള സംശയങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജയിൽ വളപ്പിൽ സെൽഫോണുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭാംഗങ്ങൾ ഇത് അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആരാഗ…

Read More

മൊബൈൽ ഫോൺ മോഷണം നടത്തിയ യുവാവിന് ക്രൂരമർദ്ദനം.

മംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഒരു തൊഴിലാളിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. മത്സ്യബന്ധന ബോട്ടിൽ തലകീഴായി കെട്ടിതൂങ്ങിയിട്ട തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിലെ ആറ് പ്രതികളെയും ഇന്നലെ രാത്രി പിടികൂടിയതായി പോലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ലിപ്പിൽ കാണുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു. വൈല ഷീനുവാണ് സെൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദനമേറ്റ മത്സ്യത്തൊഴിലാളി. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ഇരയെ തൂക്കുന്ന…

Read More
Click Here to Follow Us