മലയാളി യുവാവിനെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചതായി പരാതി

robbery

ബെംഗളൂരു: ചരക്കെടുക്കാൻ ബെംഗളൂരുവിലേക്കുപോയ പനമരം സ്വദേശിയെ മൈസൂരു-െബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചതായി പരാതി. ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്ന പനമരം പൂവത്താൻകണ്ടി അഷ്റഫ് (41) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്. ബെംഗളൂരു ടൗണിൽനിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വിജനമായപ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ സമയത്തായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. കർണാടകക്കാരെന്ന് കരുതുന്ന രണ്ടുപേർ ഡ്രൈവർ സൈഡിലെത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കാൻ വന്നവരാണെന്നാണ് കരുതിയത്. എന്നാൽ, വാഹനത്തിന്റെ പിന്നിൽ രണ്ടുപേർകൂടി നിൽക്കുന്നത് കണ്ണാടിയിലൂടെ കണ്ട അഷറഫ് പന്തികേടുതോന്നി…

Read More

തത്സമയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷണശ്രമം പരാജയപ്പെടുത്തി; കള്ളന്മാർ അറസ്റ്റിൽ

theif

ബെംഗളൂരു: ജനുവരി 14 ശനിയാഴ്ച പുലർച്ചെ കനകപുര റോഡിലെ കൊട്ടാരം വീട്ടിൽ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴംഗ കവർച്ച സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആൺമക്കൾ, അവരുടെ ഫോണുകളിലെ തത്സമയ സിസിടിവി ഫീഡിലൂടെയാണ് കള്ളന്മാരാഗത കടക്കാൻ ശ്രമിക്കുന്നത് കണ്ടത് തുടർന്ന് ഇരുവരും ചേർന്ന് ലൈസൻസുള്ള തോക്കും ഇരുമ്പു വടികളും വെട്ടുകത്തികളും ഉപയോഗിച്ച് വീട്ടിലേക്ക് കടന്ന അഞ്ച് കൊള്ളക്കാരെ പിടികൂടാൻ കഴിഞ്ഞു. #Namma112 at its Best! Brave and Swift action by @tgpuraps Police. CCTVs at house of Victim…

Read More

മൊബൈൽ ഫോൺ മോഷ്ടാക്കളെ പിടികൂടാൻ പുതിയ വഴി കണ്ടെത്തി ബെംഗളൂരു പോലീസ്

ബെംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് പഴയതുപോലെ ലാഭകരമായിരിക്കില്ല. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ഐ എം ഇ ഐ നമ്പർ ബ്ലോക്ക് ചെയ്യാൻ കഴിയുന്ന അത്യാധുനിക ഓൺലൈൻ പോർട്ടൽ ബെംഗളൂരു പോലീസ് ഉപയോഗിക്കാൻ തുടങ്ങി, ഇത് കള്ളൻ മോഷ്ടിച്ച മൊബൈൽ ഫോൺ ഫലത്തിൽ ഉപയോഗശൂന്യമാക്കും. അതുമാത്രമല്ല. മോഷ്ടിച്ച ഫോണിൽ സിം കാർഡ് ഇടുമ്പോഴെല്ലാം പോർട്ടൽ മുന്നറിയിപ്പ് നൽകും. അലേർട്ടിൽ സിം കാർഡിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ഉപകരണത്തെ/കള്ളനെ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നു. ഡൽഹിക്കും മുംബൈക്കും ശേഷം കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വികസിപ്പിച്ച സെൻട്രൽ എക്യുപ്‌മെന്റ്…

Read More

പോലീസുകാരെന്ന വ്യാജേന വീട്ടിൽ മോഷണം നടത്തിയ അഞ്ചുപേർ പിടിയിൽ.

ബെംഗളൂരു: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന്റെ പേരിൽ രണ്ട് സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് പുറമെ വീട്ടുടമസ്ഥനെയും മകനെയും സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസുകാരെന്ന വ്യാജേന വീട്ടിൽ പരിശോധന നടത്തിയ സംഘം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്ന് 318 ഗ്രാം സ്വർണാഭരണങ്ങളും 10.3 ലക്ഷം രൂപയും രണ്ട് ബൈക്കുകളും കത്തിയും ഉൾപ്പെടെ 16 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡികളായ ബാലകൃഷ്ണ (23), ചേതൻ കുമാർ…

Read More
Click Here to Follow Us