സ്കൂളിന് ഭീഷണിയായി നഗരത്തിലെ ഭീമൻ ഗർത്തം; വൈറലായി പോസ്റ്റ്‌ 

ബെംഗളൂരു: നഗരത്തിലെ റോഡിലുള്ള ഒരു ഭീമൻ ഗർത്തമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ച.

നിരവധിപ്പേർ നടന്നു പോകുന്ന വഴിയിലാണ് ഈ കുഴിയുള്ളത്.

എന്നാല്‍, ഇതിനെ ഏറെ അപകടകാരിയാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്.

നിരവധി വിദ്യാർത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളിന് സമീപത്തായിട്ടുള്ള വഴിയിലാണ് ഈ ഭീമൻ ഗർത്തം ഉള്ളത് എന്നതാണത്.

വൈറ്റ്‍ഫീല്‍ഡിനടുത്തുള്ള ഈ സ്കൂളില്‍ 3000 ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ഇവിടെയുള്ള താമസക്കാർ തന്നെയാണ് ഈ ഭീമൻ ഗർത്തത്തിന്റെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറെ കാലമായി കാല്‍നടയാത്രക്കാർക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഈ കുഴി അവിടെ തന്നെയുണ്ട് എന്നും ഇവിടുത്തുകാർ പറയുന്നു.

ബിബിഎംപി യോ സ്കൂള്‍ അധികൃതരോ ഈ കുഴി നികത്താൻ വേണ്ടതൊന്നും ചെയ്തിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.

മൂവായിരത്തിലധികം വിദ്യാർത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്.

വഴിയില്‍ അപകടകാരിയായ കുഴി രൂപപ്പെട്ടിട്ട് ഏറെ കാലമായി.

പോസ്റ്റ് വളരെ വേഗം വൈറലായി മാറുകയും ചെയ്തു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

അതോടെ ബിബിഎംപി യുടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്റർ പരാതി എടുത്തിട്ടുണ്ട്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts