ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് കുരുന്നിന്റെ അഭ്യർത്ഥന; ഭക്ഷണ മെനു പരിഷ്കാരിക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി…

Read More

സ്കൂളിന് ഭീഷണിയായി നഗരത്തിലെ ഭീമൻ ഗർത്തം; വൈറലായി പോസ്റ്റ്‌ 

ബെംഗളൂരു: നഗരത്തിലെ റോഡിലുള്ള ഒരു ഭീമൻ ഗർത്തമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ച. നിരവധിപ്പേർ നടന്നു പോകുന്ന വഴിയിലാണ് ഈ കുഴിയുള്ളത്. എന്നാല്‍, ഇതിനെ ഏറെ അപകടകാരിയാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. നിരവധി വിദ്യാർത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളിന് സമീപത്തായിട്ടുള്ള വഴിയിലാണ് ഈ ഭീമൻ ഗർത്തം ഉള്ളത് എന്നതാണത്. വൈറ്റ്‍ഫീല്‍ഡിനടുത്തുള്ള ഈ സ്കൂളില്‍ 3000 ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവിടെയുള്ള താമസക്കാർ തന്നെയാണ് ഈ ഭീമൻ ഗർത്തത്തിന്റെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കാലമായി കാല്‍നടയാത്രക്കാർക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഈ കുഴി…

Read More

ലൈസന്‍സില്ലാത്ത ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കേണ്ട ; സംസ്ഥാന സർക്കാർ 

ബെംഗളൂരു: ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കും എന്നാണ് വിവരം. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത ശേഷം ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പുതിയ ഓർഡിനൻസ് പ്രകാരം ലൈസന്‍സ് ഇല്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തുമായ മൈക്രോ ഫിനാന്‍സില്‍ നിന്ന് കടം വാങ്ങുന്നയാളുടെപലിശ അടക്കമുള്ള എല്ലാ വായ്പകളും പൂര്‍ണമായി ഒഴിവാക്കും.…

Read More

പുതിയ കളിപ്പാട്ടവും ഉടുപ്പും വേണമെന്ന് വാശിപിടിച്ചു; 6 വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ 

ഗുണ്ടൂര്‍: തനിക്ക് പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത് അമ്മയുടെ ക്രൂര ശിക്ഷ. കുട്ടിയെ ദിവസങ്ങളോളമാണ് അമ്മ പട്ടിണിക്കിട്ടത്. സമീപത്തെ ചവറ് കൂനയില്‍ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി അയല്‍ക്കാര്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഞായറാഴ്ചയാണ് അയല്‍വാസികള്‍ ആറ് വയസുകാരിയെ മാലിന്യക്കൂനയില്‍ ഭക്ഷണം തേടുന്ന നിലയില്‍ കണ്ടെത്തിയത്. പാല്‍നാഡു ജില്ലയിലെ സാറ്റേനപല്ലേയിലാണ് സംഭവം. മാധവി എന്ന യുവതിയെ ആണ് സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുള്ളത്. ഞായറാഴ്ചയാണ് അയല്‍വാസി വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുന്നത്. വിവാഹമോചിതയായ മാധവി വിവിധ…

Read More

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരൻ ആരോപിച്ചു. മാനസികമായി തളർന്ന നിലയില്‍ ആയിരുന്നു സഹോദരിയെന്നും…

Read More

ഫുഡ് ഡെലിവറി ജീവനക്കാരൻ മരിച്ച നിലയിൽ 

കോഴിക്കോട്: ചേവരമ്പലം ബൈപാസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ്‌ ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.

Read More

എയ്‌റോ ഇന്ത്യ 2025: , ബെംഗളൂരു വിമാനത്താവളം അടച്ചിടുന്ന സമയത്തിൽ വന്ന മാറ്റം ഇങ്ങനെ

ബെംഗളൂരു എയ്റോ ഷോയുടെ ഭാഗമായി വിമാനത്താവള പ്രവർത്തനങ്ങളുടെ സമയത്തിൽ വീണ്ടും മാറ്റം. ഫെബ്രുവരി 5 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എയ്‌റോ ഇന്ത്യ ഷോ 2025 ന്‍റെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) പുതുക്കിയ എയർസ്‌പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) പ്രഖ്യാപിച്ചു. പുതുക്കിയ നിർദ്ദേശം അനുസരിച്ച് ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.30 വരെംയും ആണ് എയർസ്പേസ് ക്ലോഷർ…

Read More

പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി…

Read More

തട്ടുകടയിൽ ഉണ്ടായ തർക്കത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു: പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസുകാർ

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. തിങ്കളാഴ്ച പുലർച്ചെ ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇടത് കാൽമുട്ട് വേദന: വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ബെംഗളൂരു : കാൽമുട്ടുവേദനയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രണ്ടുദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ. രണ്ടുദിവസത്തേക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഇതേതുടർന്ന് ഞായറാഴ്ചത്തെ ഔദ്യോഗികപരിപാടികൾ റദ്ദാക്കി. ഇടതുകാൽമുട്ടിന് വേദനയനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതായിരുന്നു സിദ്ധരാമയ്യ. 76-കാരനായ സിദ്ധരാമയ്യയുടെ കാൽമുട്ടിന് മുൻപ്‌ ശസ്ത്രക്രിയ നടത്തിയിരുന്നു. ചിക്കമഗളൂരു, രാമനഗര ജില്ലയിലായിരുന്നു ഞായറാഴ്ച നിശ്ചയിച്ച പരിപാടികൾ.  

Read More
Click Here to Follow Us