എയ്‌റോ ഇന്ത്യ 2025: , ബെംഗളൂരു വിമാനത്താവളം അടച്ചിടുന്ന സമയത്തിൽ വന്ന മാറ്റം ഇങ്ങനെ

ബെംഗളൂരു എയ്റോ ഷോയുടെ ഭാഗമായി വിമാനത്താവള പ്രവർത്തനങ്ങളുടെ സമയത്തിൽ വീണ്ടും മാറ്റം.

ഫെബ്രുവരി 5 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എയ്‌റോ ഇന്ത്യ ഷോ 2025 ന്‍റെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) പുതുക്കിയ എയർസ്‌പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) പ്രഖ്യാപിച്ചു.

പുതുക്കിയ നിർദ്ദേശം അനുസരിച്ച് ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.30 വരെംയും ആണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്.

  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

ഫെബ്രുവരി 7, 9 തീയതികളിൽ രാവിലെ 9.00 നും 11.00 നും ഇടയിൽ അടച്ചിടും. ഫെബ്രുവരി 7 ന്, ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ എയർസ്‌പേസ് അടച്ചു അടച്ചിരിക്കും.

  • ഫെബ്രുവരി 10 ന് രാവിലെ 9.00 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയും അടച്ചിടും.
  • ഫെബ്രുവരി 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്.
  • ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.00 മണി വരെയും അടച്ചിടും.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
[masterslider id="10"]

Related posts