മംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഒരു തൊഴിലാളിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. മത്സ്യബന്ധന ബോട്ടിൽ തലകീഴായി കെട്ടിതൂങ്ങിയിട്ട തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സംഭവത്തിലെ ആറ് പ്രതികളെയും ഇന്നലെ രാത്രി പിടികൂടിയതായി പോലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ലിപ്പിൽ കാണുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
വൈല ഷീനുവാണ് സെൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദനമേറ്റ മത്സ്യത്തൊഴിലാളി. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ഇരയെ തൂക്കുന്ന യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്നതായി തോന്നുന്ന ഒരു കൊളുത്തിൽ നിന്നാണ് തലകീഴായി തൂങ്ങിക്കിടക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഇപ്പോൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Inhuman incident Reported @Mangaluru, #Karnataka. where a fellow #fisherman stolen a cell phone was hung upside down in a boat and brutally attacked by other fishermens. In this regard #Police registered a case and arrested 6 accused.#Bengaluru #KSP #bommai #karnatakapolice pic.twitter.com/fD85WYqOLq
— Bharathirajan (@bharathircc) December 23, 2021