ഇ-ബസുകൾ ഉൾപ്പെടെ 230 പുതിയ ബസുകൾ വർഷാവസാനത്തോടെ നിരത്തിലിറങ്ങും.

BUSES E BUS

ബെംഗളൂരു: പുതുവർഷത്തിന് മുമ്പ് നഗരത്തിന്റെ റോഡുകളിൽ പുതിയൊരു കൂട്ടിച്ചേർക്കൽ ഉണ്ടാകും. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ ബസുകളുടെ ഇൻഡക്ഷൻ മാറ്റിവച്ച ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വർഷാവസാനത്തോടെ പുതിയ ബസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഡിസംബർ അവസാനവാരം 230 പുതിയ ബസുകൾ നിലവിലുള്ള ഫ്‌ളീറ്റിൽ ഉൾപ്പെടുത്തുമെന്ന് ബിഎംടിസി മാനേജിങ് ഡയറക്ടർ അൻബുകുമാർ പറഞ്ഞു. 230 ബസുകളിൽ 200 എണ്ണം ബി.എസ്.വി.ഐ (BSVI) ഡീസൽ, 30 ഇലക്ട്രിക് എന്നിവയാണ്.

രണ്ട് വർഷം മുമ്പാണ് പുതിയ ബസ്സുകൾ അവസാനമായി നിരത്തിലിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. “പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണു, പുതിയ ബസുകളിലെ നിക്ഷേപം മാറ്റിവച്ചത്. ഇപ്പോൾ, സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ, 565 പുതിയ ബി.എസ്.വി.ഐ (BSVI) ബസുകളാണ് ഉൾപ്പെടുത്തുന്നത്. മറുവശത്ത്, സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ 90 ഇലക്ട്രിക് ബസു കളും ഉൾപ്പെടുത്തുന്നുണ്ട്.

ഇ-ബസുകളിൽ, ഇതിനകം 16 ബസുകൾ ലഭിച്ചു, 14 എണ്ണം കൂടി രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആദ്യമായിട്ടാണ് ബിഎംടിസി (BMTC) നഗരത്തിൽ ബി.എസ്.വി.ഐ (BSVI) സേവനങ്ങൾ അവതരിപ്പിക്കുന്നത് എന്നും, വർഷാവസാനത്തോടെ അത്തരം 200 ബസുകൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ സർവീസുകൾ ആരംഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ തീയതിക്കായി ബിഎംടിസി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ഓർഡിനറി ബസുകളുടെ നിരക്ക് ഇ-ബസുകൾക്കും ബാധകമായിരിക്കും. ബിഎംആർസിഎല്ലുമായി കൂടിയാലോചിച്ച് ഇ-ബസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള റൂട്ടുകൾ ഞങ്ങൾ അന്തിമമാക്കുകയാണെന്നും, ആറു മാസത്തിനുള്ളിൽ, ഫെയിം II, സ്മാർട്ട് സിറ്റി പ്രോജക്ട് എന്നിവയ്ക്ക് കീഴിലുള്ള എല്ലാ ബസുകളും നിലവിലുള്ള ഫ്ലീറ്റിന്റെ ഭാഗമാകും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us