കർണാടകയിൽ ക്രമസമാധാനം നഷ്‌ടപ്പെടുത്തുന്നവർക്കെതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: ചില സംഘടനകൾ സംസ്ഥാനത്ത് പ്രശ്നങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ഹിജാബ് മുതൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകം വരെ ഇതിന്റെ ഭാഗം ആണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ സംഘടനകൾക്ക് എതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഈ സംഘടനകളുടെ നിരോധനത്തിൽ കേന്ദ്രം തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. യുപി മോഡൽ നടപ്പാക്കാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us