വയനാട് പെയ്ത കനത്തമഴ; കബനി അണക്കെട്ടിൽ നീരൊഴുക്ക് കൂടുന്നു; തീരദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി

ബെംഗളൂരു : ജില്ലയിലെ കബനി അണക്കെട്ടിൽ നീരൊഴുക്ക് കൂടുന്നുതിനാൽ തീരദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹം 25,000 ക്യുസെക്സിൽ അധികമായി വർധിച്ചതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദിയുടെ ഇരുകരകളിലുമുള്ള താമസക്കാരോട് വെള്ളത്തിനടുത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷയ്ക്കായി അവരുടെ വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അധികൃതർ അഭ്യർഥിച്ചു. 2,284 അടി ശേഷിയുള്ള അണകെട്ടിൽ ബുധനാഴ്ച രാവിലെ ജലനിരപ്പ് 2,280.84 അടിയിലെത്തിയിരിക്കുകയാണ്. കേരളത്തിലെ വയനാട് മേഖലയിലെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്തമഴയാണ് ജലനിരപ്പ് വർധിച്ചതിന് കാരണം.

Read More

മയക്കുമരുന്നു കേസ് ; നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ : മയക്കുമരുന്നു കേസിൽ നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈ പോലീസിന്റെ ആന്റി നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ പൗരനിൽനിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് വിവരം. നുങ്കംപാക്കത്തെ ബാറിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ മുൻ നേതാവ് പ്രസാദിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായും കണ്ടെത്തി. പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഒരുഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് പ്രസാദ് പോലീസിനോട് പറഞ്ഞത്.…

Read More

വിദ്യാർഥികൾ ഇനി ക്യാമറ കണ്ണുകളിൽ; കോളേജുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കി വിടിയു

ബെംഗളൂരു : കാമ്പസുകളിൽ ലഹരിമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി വിശ്വേശരയ്യ ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. കോളേജ് ക്യാമ്പുകളിലെ എല്ലാ പ്രധാനയിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിടിയു രജിസ്ട്രാർ കോളേജുകൾക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 203 എൻജിനിയറിങ് കോളേജുകൾ വിടിയുവിന് കീഴിലാണ്. കോളേജുകളിൽ ലഹരി ഉപയോഗം, റാഗിങ്, ലൈംഗികാതിക്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം…

Read More

ഫാഷൻ വസ്ത്രങ്ങൾ വിലക്ക്; ഇനി മുരുഡേശ്വർ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ്‌കോഡ്; അറിയാൻ വായിക്കാം

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഡ്രസ്‌കോഡ്. ഭക്തരും വിനോദസഞ്ചാരികളുമായി ആയിരക്കണക്കിനാളുകൾ എത്തുന്ന ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവർക്കും പുതിയ ഡ്രസ്‌കോഡ് ബാധകമാണ്. ക്ഷേത്ര കവാടത്തിനുമുന്നിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ മുണ്ടും പാന്റ്‌സും ഷർട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകൾക്ക് സാരി, ചുരിദാർ, ദാവണി എന്നിവ ധരിക്കാം. ജീൻസ്, ടി ഷർട്ട്, ഷോർട്‌സ് തുടങ്ങിയ വസ്ത്രങ്ങൾക്കാണ് വിലക്ക്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് ഫാഷൻ വസ്ത്രങ്ങൾ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏർപ്പെടുത്തുകയുമായിരുന്നു. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ…

Read More

ക്ലാസിൽ മേശയ്ക്ക് മേൽ കാല്‍ കയറ്റിവെച്ച് അധ്യാപകൻ്റെ സുഖ ഉറക്കം; വീഡിയോ വൈറൽ, സംഭവം മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളിൽ

മുംബൈ: ക്ലാസിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേലേ കാൽ കയറ്റി വെച്ച് ദീർഘ നേരം ഉറങ്ങി അധ്യാപകൻ. മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തിലാണ് സംഭവം. വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഇത്തരത്തിൽ ഉറങ്ങിയത്. അധ്യാപകൻ ഇങ്ങനെ ഉറങ്ങുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കാൽ കയറ്റി വെച്ച് കിടന്ന് ഉറങ്ങുന്നത് മാത്രമല്ല, ഉച്ചത്തിൽ കൂര്‍ക്കം വലിക്കുന്നതും വീഡിയോയിൽ കേൾക്കാം. അര മണിക്കൂറായി അധ്യാപകന്‍ ഉറക്കത്തിലാണെന്ന് വിദ്യാര്‍ത്ഥികളിൽ ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്. അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍…

Read More

അഹമ്മദാബാദ് വിമാനാപകടം ; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളാണ് ശേഖരിച്ചത്. ലണ്ടനിൽ നഴ്സായി ജോലി ചെയ്‌ത്‌ വരികയായിരുന്ന രഞ്ജിത നാട്ടിൽ വന്ന് മടങ്ങവേയാണ് അപകടം. രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ നാട്ടിൽ ജോലിയിൽ തിരിച്ച് പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത മരണത്തിന് കീഴടങ്ങിയത്. നാളെ വൈകീട്ട് മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.

Read More

ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ലഹരി കേസിൽ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ നേതാവ് പ്രസാദിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്‌തത്‌. മുൻപ് അറസ്റ്റിലായ പ്രസാദിനെ ചോദ്യം ചെയ്യുന്നതിനിടെ, ശ്രീകാന്തിന് ലഹരിമരുന്ന് സ്ഥിരമായി നൽകുന്നത് താനാണെന്ന് ഇയാൾ പറഞ്ഞിരുന്നു. 40 തവണയിലേറെ ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് നടനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു. പിന്നാലെ നടനെ വൈദ്യപരിശോധനക്കും വിധേയനാക്കി. വൈദ്യപരിശോധനയിൽ രക്തത്തിൽ കൊക്കെയ്നിന്‍റെ സാന്നിധ്യം കണ്ടെത്തി.തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതെസമയം കേസിൽ കുടുതൽ നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് സൂചന…

Read More

മോദി ഇന്ത്യയുടെ വിലമതിക്കാനാവാത്ത സ്വത്ത്; വീണ്ടും പുകഴ്ത്തി ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശിതരൂർ. മോദിയുടെ ഊർജവും, ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നാണ് ശശി തരൂർ പറഞ്ഞത്. ആശയവിനിമയത്തിൻ്റെ കരുത്തിൽ മോദി ബഹുദൂരം മുന്നിലാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് മോദിയെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ശശി തരൂർ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം സ്വീകരിക്കാതെ ശശി തരൂർ…

Read More

സാമ്പത്തിക തർക്കം; മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്നു,മ​ക​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു : മ​ണി​പ്പാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്ന് യുവാവ്. 46 വയസുള്ള പ​ത്മാ​ഭാ​യിയാണ് കൊല്ലപ്പെട്ടത്. മകൻ ഈ​ഷ നാ​യ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് അമ്മയും, മകനും വഴക്ക് സ്ഥിരമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ശ്വാസം കിട്ടാതെയാണ് പ​ത്മാ​ഭാ​യി മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈഷ നാ​യ്കയെ പൊലീസ് പിടികൂടിയത്.

Read More

വ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്

ബെംഗളൂരു : കർണാടകയിൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ൽ കണ്ടെത്തിയത് വ​ൻ​ തട്ടിപ്പ്. ആ​ൾ​മാ​റാ​ട്ട​വും ഫ​ണ്ട് വ​ക​മാ​റ്റ​ലും ഉ​ൾ​പ്പെ​ടെ വലിയ ക്ര​മ​ക്കേ​ടു​ക​ളാണ് പുറത്ത് വന്നത്. ലിസ്റ്റിലെ പേര് അനുസരിച്ച് ആളുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ലിസ്റ്റിൽ സ്ത്രീയുടെ പേര് എന്നാൽ മുഖത്തെ സാരിത്തുമ്പ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടതാകട്ടെ പുരുഷനെയും. സ്ത്രീ വേഷം കെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധി പേർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ചെ​യ്ത​തിൻ്റെ തെ​ളി​വാ​യി വ്യാ​ജ​ചി​ത്രം അ​പ്‌​ലോ​ഡ് ചെയ്‌തതായും, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ…

Read More
Click Here to Follow Us