മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിന് വിജയം. 76314 വോട്ടുകൾക്കാണ് ആര്യടാൻ ഷൗക്കത്തിലൂടെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്. 11077 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. 2016ന് ശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയും സ്വരാജ് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോട് സ്വരാജ് പരാജയപ്പെടുകയായിരുന്നു. അതെസമയം മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് നേടി കരുത്ത് തെളിയിച്ചു. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.
Read MoreMonth: June 2025
വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
Read Moreകൈക്കൂലി കേസ് : മൈനിങ് ആൻഡ് ജിയോളജി ഡെ. ഡയറക്ടർക്ക് സസ്പെൻഷൻ
ബെംഗളൂരു : അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ദക്ഷിണ കന്നട മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണവേണിയെ സസ്പെൻഡ് ചെയ്ത് കർണാടക സർക്കാർ. ഭൂമി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോകായുക്ത ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കഴിഞ്ഞ മാസം 28നാണ് കൃഷ്ണവേണി പിടിയിലായത്. ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലൂടെ ജാമ്യം ലഭിച്ചതിന് പിന്നാലെയും ഉദ്യോഗസ്ഥ നിലവിൽ സ്ഥാനത്ത് തുടർന്നു. എന്നാൽ ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശനിയാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അടിയന്തരമായി…
Read Moreകർണാടകയിലെ മാമ്പഴ കർഷകർക്ക് ആശ്വാസം : കർഷകർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രം
ബെംഗളൂരു : മാമ്പഴ വിലയിൽ വന്ന ഇടിവിനെ തുടർന്ന് പ്രതിസന്ധിയിലായ കർണാടകയിലെ കർഷകർക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ‘വിലക്കുറവ് പേമെന്റ് സ്കീം’ പ്രകാരമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നൽകും. കർഷകർക്ക് നഷ്ടപരിഹാരമായി ഏകദേശം 2.5 ലക്ഷം രൂപ നൽകാനാണ് ധാരണയായത്. കർണാടകയിലെ മാമ്പഴ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയതിന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രി പ്രൾഹാദ് ജോഷി കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂൺ 13ന് കേന്ദ്ര കൃഷി മന്ത്രി…
Read Moreവരുന്നു മുട്ടൻ പണി; വ്യാജ വാർത്തകൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ, 10 ലക്ഷം പിഴ, കർണാടകയിൽ പുതിയ നിയമ നിർമ്മാണം
ബെംഗളൂരു : സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്താൽ ഏഴുവർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി കർണാടക സർക്കാറിൻ്റെ കരട് നിയമം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ പൂർണമായി നിരോധിക്കുന്നതിനുള്ള അധികാരങ്ങൾ നിർദിഷ്ട നിയമം സംസ്ഥാന സർക്കാറിന് നൽകുമെന്ന പ്രത്യേകത കൂടെയുണ്ട്. വ്യാജവാർത്തകൾ, വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പ്രസ്‌താവനകൾ തെറ്റായ രീതിയിൽ നൽകുക, വസ്തുതകൾ സന്ദർഭങ്ങൾ എന്നിവ വളച്ചൊടിക്കുക, ഓഡിയോ വിഡിറ്റോ എന്നിവ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്യുക എന്നിവ കരട് നിയമത്തിൻ്റെ പരിധിയിൽ വരുന്നു.…
Read Moreഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്
ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ചുവരുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഒഡിഷ,…
Read Moreസിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം:25 പേർ കൊല്ലപ്പെട്ടു;പരിക്കേറ്റവരിൽ 30 പേരുടെ നില അതീവ ഗുരുതരം
ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.പരിക്കേറ്റവരിൽ തന്നെ 30 പേരുടെ നില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ടുകൾ . ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍…
Read Moreപഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി പിടിയിൽ, അറസ്റ്റിലായത് ഭീകരരെ നേരിട്ട് സഹായിച്ചവർ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശവാസികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ കണ്ടെത്തി. ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചു. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എന്‍ഐഎ പറഞ്ഞു.
Read Moreവലിയ വിമാനങ്ങൾ മാത്രമല്ല; ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. 19 റൂട്ടുകളിൽ പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടികുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറയ്‌ക്കുക. ജൂലൈ 15 വരെ നിരോധനം തുടരുമെന്നാണ് സൂചന. പുതിയ തീരുമാന അടിസ്ഥാനത്തിൽ ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയില്ല. ഇതിന് പുറമേ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും…
Read Moreഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്; ലൈംഗികാതിക്രമം, ഭീകരവാദം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം : പൗരൻമാർക്ക് യു.എസിൻ്റെ ജാഗ്രതാ നിർദേശം
വാഷിംഗ്ടൺ : ഇന്ത്യ സന്ദർശനത്തിനെത്തുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശത്തിലുള്ളത്. പ്രധാന കാരണങ്ങളായി ചൂണ്ടി കാണിച്ചിരിക്കുന്നത് ഭീകരവാദവും, ലൈംഗിക അതിക്രമവുമാണ്. ഇന്ത്യയിൽ മിക്ക ഇടങ്ങളിലും സഞ്ചാരികൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നം ലൈംഗികാതിക്രമമാണെന്നും. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളാനിന്നും മുന്നറിയിപ്പിൽ പറയുന്നു. ജീവിക്കാൻ സുരക്ഷിതമല്ലാത്ത രാജ്യം എന്നിരിക്കെ ഇന്ത്യയിൽ ജോലി ചെയ്യുന്ന യു.എസ്…
Read More