ഭുവനേശ്വര്‍: ഒഡീഷയിൽ പെൺകുട്ടി ജാതി മാറി വിവാഹം കഴിച്ചെന്നാരോപിച്ച് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ശുദ്ധീകരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും ഇത് ആചാരത്തിൻ്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന പെൺകുട്ടി പട്ടിക ജാതിയിലെ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ചു. യുവതിയും യുവാവും തമ്മിലുള്ള ബന്ധം ജാതിയിലുള്ള വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിൽ പോയി വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം…
Read MoreMonth: June 2025
കാവേരി നദിയിൽ ചിതാഭസ്മം ഒഴുക്കൽ തടയാൻ പദ്ധതി; ലക്ഷ്യം നദിയെ മാലിന്യമുക്തമാക്കുക
ബെംഗളൂരു : കർണാടകയുടെ പ്രധാന ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി. ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അസ്തി ഒഴുക്കുന്ന ചടങ്ങുകളിൽ നിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കും. പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ടെൻഡറുകൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ. ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് മനസിലാക്കി കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ…
Read Moreവിധാൻ സൗധക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ; കേസെടുത്ത് പൊലീസ്
ബെംഗളൂരു : കർണാടക ഹൈകോടതി നിർദേശത്തെത്തുടർന്ന് ബൈക്ക് ടാക്സികൾ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ. ബൈക്ക് ടാക്സി സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടം കൊണ്ടുവരികെ, സമ്പൂർണ നിരോധനം പിൻവലിക്കുക, സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്. വിധാൻ സൗധക്ക് മുന്നിൽ തടിച്ചുകൂടിയ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് പിരിച്ചുവിട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രവേശന അനുമതിയില്ലാതെ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനും മാർഗനിർദേശങ്ങൾ ലംഘിച്ചതിനും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.
Read Moreചോക്ലേറ്റിൽ കഞ്ചാവ് കലർത്തി വിൽപ്പന; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : കഞ്ചാവ് കലർന്ന ചോക്ലേറ്റ് കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്‌ത് എക്സൈസ്. വി.എൻ. സുജിത് കുമാറാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 303 ഗ്രാം കള്ളക്കടത്ത് ചോക്ലേറ്റ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഡെപ്യൂട്ടി സൂപ്രണ്ട് സി.എച്ച്. ഗായത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പമ്പുവെൽ ജങ്ഷന് സമീപമുള്ള പാൻ ഷോപ്പ് റെയ്ഡ് ചെയ്താണ് ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്തത്. ‘ചാർമിനാർ’, ‘ബം ബം’ എന്നീ കോഡ് നാമങ്ങളിൽ വിറ്റഴിച്ച ചോക്ലേറ്റുകൾ ആയുർവേദ ക്ലാസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോക്ലേറ്റുകൾക്ക് കഞ്ചാവിൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോഡ്…
Read Moreയുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു
ന്യൂഡൽഹി: വിദേശ സന്ദർശനത്തിനുള്ള അനുമതി തനിക്ക് ലഭിച്ചുവെന്ന് കർണാടക പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക ഖാർഗെ. നേരത്തെയുള്ള നിലപാടിൽ നിന്ന് യുടേണടിച്ചാണ് വിദേശകാര്യമന്ത്രാലയം തനിക്ക് അനുമതി നൽകിയതെന്നും എക്സ് പോസ്റ്റിൽ ഖാർഗെ വ്യക്തമാക്കി. മെയ് 15നാണ് യു.എസിൽ പോകുന്നതിനായി താൻൻ അനുമതി തേടിയത്. ജൂൺ 14നും 25നും ഇടക്ക് സന്ദർശനം നടത്താനായിരുന്നു താൻ അനുമതി തേടിയത്. നിരവധി മീറ്റിങ്ങുകളിൽ തനിക്ക് പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, വിദേശകാര്യമന്ത്രാലയം തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രിയങ്ക് ഖാർഗെക്ക്…
Read Moreഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ; ബെംഗളൂരുവിലേക്കുള്ള പാതയിൽ ഗതാഗതകുരുക്ക്
ബെംഗളൂരു: ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ-ബെംഗളൂരു പാതയിൽ വൻ ഗതാഗത കുരുക്ക്. ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്നാണ് കുരുക്കുണ്ടായത്. ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിലാണ് വിള്ളൽ കണ്ടെത്തിയത്. ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈഓവർ പരിശോധിച്ച ദേശീയപാത അതോറിറ്റി എൻജിനീയർമാരാണ് ഇതിലൂടെയുള്ള ഗതാഗതം തടയാൻ നിർദേശിചത്. അപ്രതീക്ഷിതമായി ഫ്ലൈ ഓവർ അടച്ചിട്ടതോടെയാണ് പാതയിൽ വലിയ ഗതാഗതകുരുക്ക് ഉടലെടുത്തത്. വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. ബെംഗളൂരുവിലേക്കുള്ള യാത്രികരിൽ പലരും…
Read Moreഭാര്യ മൊബൈൽ ഫോണിന് അടിമ; നിരവധി തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ വെട്ടിക്കൊന്ന് ഭർത്താവ്
ബെംഗളൂരു : കർണാടകയിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. രേഖയാണ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് പരാതി ലഭിക്കുകയും പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഫോൺ കൈയിൽ…
Read Moreവാട്സാപ്പിലൂടെ തട്ടിപ്പിനിരയായ വിവരം പങ്കുവച്ച് അമൃത സുരേഷ്
മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ ആണ് താരത്തെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അമൃതയുടെ സഹോദരിക്കും ആരാധകരുണ്ട്. ഇപ്പോഴിതാ തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായ വിവരും പങ്കുവയ്ക്കുകയാണ് താരം. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു.…
Read Moreപടിഞ്ഞാറൻ ഇറാനിൽ ഇസ്രയേലിൻ്റെ കനത്ത ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ ഖൊറാമബാദ് പ്രദേശത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ലോറസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ഖൊറാമബാദ് പ്രദേശം ഇരു രാജ്യങ്ങളും കനത്ത സംഘർഷം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. ഇറാനിലെ മുതിർന്ന ഐആർജി കമാൻഡോയായ സയ്യിദ് ഇസാദിയെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിരവധി മിസൈലുകൾ തങ്ങൾ തടഞ്ഞിട്ടതായും ഇസ്രയേൽ പറയുന്നു.
Read More