ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ തെറ്റിച്ച പാകിസ്താൻ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനിലേക്ക് നൽകിയിരുന്ന ജലം പുതുതായി കനാൽ നിർമിച്ച് രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി . അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ഇല്ലാതാക്കാനും, കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുള്ള മനഃപൂർവമായ ശ്രമവുമാണ് പഹൽഗം ആക്രമണത്തിലൂടെ പാക്കിസ്ഥാൻ…
Read MoreMonth: June 2025
ആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ് നടത്തിയ സംഭവം; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്
ബെംഗളൂരു : ആർ.എസ്.എസ് നേതാക്കളുടെയും, തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെയും വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹൈകോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി പൊലീസ് നടപടി ചോദ്യം ചെയ്ത് ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സുനിൽദത്തിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ അരുൺ ശ്യാം കോടതിയിൽ ഹാജരായി. റെയ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ എസ്.പി ഡോ. കെ. അരുൺ കുമാറിനോട് ഹൈകോടതി നിർദേശിച്ചു. അതെസമയം നിയമം ലംഘിക്കുന്ന തരത്തിൽ…
Read Moreഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം
ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു. തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ. സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. ബൈക്ക് – ടാക്സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്. ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം. ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക്…
Read Moreയുവ ദളിത് അഭിഭാഷകന് നേരെ മർദ്ദനവും, ജാതിയധിക്ഷേപവും ; വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്
ബെംഗളൂരു : യുവ ദളിത് അഭിഭാഷകന് നേരെ ജാതി അധിക്ഷേപവും ശാരീരിക ആക്രമണവും നടത്തിയതായി പരാതി. സുരപുര താലൂക്കിലെ നാഗരള ഗ്രാമത്തിൽ താമസിക്കുന്ന ദുർഗപ്പ ഹൊസമണി എന്ന യുവാവാണ് പരാതി നൽകിയത്. ഗ്രാമത്തിലെ റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം. മല്ലയ്യ, അർജുന എന്നീ രണ്ടാളുകൾ പ്രകോപനമില്ലാതെ തടഞ്ഞുനിർത്തി ജാതി അധിക്ഷേപം നടത്തി. തുടർന്ന് യുവാവിനെ ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമിക്കാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറഞ്ഞത്. അതെസമയം സംഭവത്തി ൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഹൊസമണിയുടെ…
Read Moreപണം ചോദിച്ചിട്ട് നൽകിയില്ല,ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച് യുവതി; പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനം
കണ്ണൂര്‍: പണം ആവശ്യപ്പെട്ട് ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച യുവതി അറസ്റ്റില്‍. വടക്കുമ്പോട് സ്വദേശിനി റസീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ പൊലീസിനെയും യുവതി കയ്യേറ്റം ചെയ്തു നിരവധി കേസുകളിലെ പ്രതിയായ റസീന ഉമ്മയോട് പണം ചോദിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് ആക്രമണം ആരംഭിച്ചത്. വീടിന്റെ ജനലും വീട്ട് മുറ്റത്ത് കിടന്ന കാറിൻ്റെ ചില്ലയമടക്കം ഇവര്‍ തല്ലി തകര്‍ത്തു. പിന്നാലെ കുടുംബാംഗങ്ങളെയും ഇവര്‍ ഉപദ്രവിച്ചു. സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഇവര്‍ തള്ളിയിട്ടു. പിന്നാലെ ബലം…
Read Moreവിമാനം തകർക്കുമെന്ന് ഭീഷണി : യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി പൊലീസ്
ബെംഗളൂരു : കെബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡോ. വ്യാസ് ഹിരാൽ മോഹൻഭായ് എന്ന യാത്രക്കാരിക്ക് നേരെയാണ് പൊലീസ് കേസെടുത്തത്. ചൊവ്വ 2.30 ന് ഉച്ചയ്ക്ക് സൂറത്തിലേയ്ക്ക് പുറപ്പെടേണ്ട ഐ. എക്സ് 2479 എന്ന വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്നേയാണ് സംഭവം. യുവതി വിമാനത്തിന്റെ ആദ്യ നിരയിൽ ബാഗ് വെച്ച് പിറകിലെ സീറ്റിലേയ്ക്ക് പോയി. തന്റെ ബാഗ് അവിടെ നിന്നും ക്യാബിൻ ക്രൂ വിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു.…
Read Moreലോക നേതാക്കളോടെല്ലാം അദ്ദേഹം സംസാരിക്കുന്നത് ഹിന്ദിയിലാണ്; പ്രധാനമന്ത്രിയെ ന്യായീകരിച്ച് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദിയിലുള്ള സംസാരത്തെ ന്യായീകരിച്ച് ശശി തരൂർ എം പി. പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ്. മറ്റു ഭാഷയേക്കാൾ ഹിന്ദിയിൽ സംസാരിക്കുന്നതാണ് പ്രധാനമന്ത്രി കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാൻ, ചൈനീസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയിൽ സംസാരിച്ചാൽ…
Read Moreസാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍
കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു. അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് പോസ്റ്റിടുന്നതെന്നും അഖില്‍ നിഷ്‌കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ തന്നെ മാത്രം വിമര്‍ശിച്ച്, ടാര്‍ഗെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്ക് ഇട്ടുകൊടുത്തത് തനിക്ക് മനസിലായിട്ടില്ലെന്ന്…
Read Moreബെംഗളൂരുവിൽ നിന്ന് പുതിയ എക്സ്പ്രസ് സർവീസുകളും ആത്മീയ ടൂർ പാക്കേജുകളും പ്രഖ്യാപിച്ച് ബിഎംടിസി
ബെംഗളൂരു: ശനിയാഴ്ച മുതൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പ്രധാന റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകളോടെ എക്സ്പ്രസ് ബസ് സർവീസുകൾ നടത്തും . ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലുടനീളം ആകെ 48 എക്സ്പ്രസ് ബസുകൾ സർവീസ് നടത്തും, പ്രതിദിനം 348 ട്രിപ്പുകൾ പൂർത്തിയാക്കും. യാത്രക്കാർക്ക് 1,500 രൂപ നിരക്കിൽ പ്രതിമാസ യാത്രാ പാസ്ലഭിക്കും , ഇത് എക്സ്പ്രസ്, ഓർഡിനറി, നൈസ് റോഡ് ഓർഡിനറി ബസുകളിലേക്ക് (പ്രീമിയം സർവീസുകൾ ഒഴികെ) പ്രവേശനം അനുവദിക്കുന്നു. ആത്മീയ ടൂർ സർവീസ…
Read Moreമന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി. യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പൊലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ…
Read More