ബെംഗളൂരു : യുവ ദളിത് അഭിഭാഷകന് നേരെ ജാതി അധിക്ഷേപവും ശാരീരിക ആക്രമണവും നടത്തിയതായി പരാതി. സുരപുര താലൂക്കിലെ നാഗരള ഗ്രാമത്തിൽ താമസിക്കുന്ന ദുർഗപ്പ ഹൊസമണി എന്ന യുവാവാണ് പരാതി നൽകിയത്.
ഗ്രാമത്തിലെ റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം. മല്ലയ്യ, അർജുന എന്നീ രണ്ടാളുകൾ പ്രകോപനമില്ലാതെ തടഞ്ഞുനിർത്തി ജാതി അധിക്ഷേപം നടത്തി. തുടർന്ന് യുവാവിനെ ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആക്രമിക്കാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറഞ്ഞത്. അതെസമയം സംഭവത്തി ൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഹൊസമണിയുടെ പരാതിയെത്തുടർന്ന്, സുരപുര പൊലീസ് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.