ഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം

ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു.

തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ.

സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.

ബൈക്ക് – ടാക്‌സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്.

  "ദ​ക്ഷി​ണ ക​ന്ന​ഡ അ​ക്ര​മ​ങ്ങ​ൾ ഗൗ​ര​വ​ത​രം": ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര

ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം.

ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക് എതിരാളികൾ ഇല്ലാതായി. അതുകൊണ്ട് തന്നെ തോന്നിയ നിലയ്‌ക്കാണ്‌ ഓട്ടോ ചാർജ് ഈടാക്കുന്നതെന്നും പരാതി ഉയരുന്നു.

നിരോധനത്തിന് പിന്നാലെ റാപ്പിഡോ കമ്പനി ബൈക്ക് ടാക്സി സർവീസിൽ നിന്ന് പാർസൽ സർവീസുകളിലേക്ക് മാറി.

അതെസമയം തിരക്കേറിയ നഗരത്തിലെ ജനങ്ങൾക്ക് ഏറെ സഹായകമായിരുന്ന ബൈക്ക് – ടാക്സി സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഹമ്മദാബാദ് വിമാനാപകടം; മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഉൾപ്പെടെ 42 പേരെ തിരിച്ചറിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം

Related posts

Click Here to Follow Us