ഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ 

അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്.

‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.

നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്‍പ്രൈസ് ആയി വച്ചത്‌.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

എല്ലാ ഫോളോവേഴ്‌സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങള്‍ എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ദിയ ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ദിയ പ്രതികരിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us