ബെംഗളൂരു: രേണുകസ്വാമി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ ദർശനും കേസിലെ മറ്റൊരു പ്രതിയും , ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നല്‍കി. ഇരുവരേയും മറ്റ് പ്രതികളേയും പോലീസ് സുരക്ഷയില്‍ വെള്ളിയാഴ്ച 57-ാം CCH കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരി 12 നും ജനുവരി 17 നും ഇടയില്‍ മൈസൂരുവിലേക്ക് പോകാനാണ് ദർശൻ്റെ അഭിഭാഷകർ അനുമതി തേടിയത്. അതേസമയം , ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിലും ഡല്‍ഹിയിലും സന്ദർശനം നടത്താനും ഒരു മാസത്തേക്ക് ക്ഷേത്രങ്ങള്‍ സന്ദർശിക്കാനും പവിത്രയുടെ അഭിഭാഷകർ കോടതിയുടെ…
Read MoreDay: 10 January 2025
കാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.
ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം. “ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്. സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്. മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം…
Read Moreആശാ പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു
ബെംഗളൂരു: ആശാ പ്രവർത്തകർക്ക് എല്ലാ മാസവും 10,000 രൂപ നൽകാൻ തീരുമാനിച്ചു. ഇതേത്തുടർന്നാണ് ആശാ വർക്കർമാർ സമരം പിൻവലിക്കാൻ തയ്യാറായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ആശാ വർക്കർമാരുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ മഹേയാന 8000 രൂപ. ഇൻസെൻ്റീവ് ഉൾപ്പെടെ പ്രതിമാസം 10,000 രൂപയാണ് ഇപ്പോൾ നൽകാൻ തീരുമാനമായത്. ഇതേത്തുടർന്നാണ് ആശാ വർക്കർമാർ സമരം പിൻവലിക്കാൻ തയ്യാറായത്. ഇത്രയും തുക നൽകാൻ സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreപിവി അൻവർ തൃണമൂൽ കോൺഗ്രസിൽ
ന്യൂഡൽഹി: നിലമ്പൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്‍കി സ്വീകരിച്ചു.
Read Moreഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ
അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്‍പ്രൈസ് ആയി വച്ചത്. എല്ലാ ഫോളോവേഴ്‌സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങള്‍ എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദിയ ഗര്‍ഭിണിയാണോ…
Read Moreവീണ്ടും ദുരഭിമാനക്കൊല; 18 കാരനെ തല്ലിക്കൊന്നു
ബെംഗളൂരു: അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തല്ലിക്കൊന്നു. കമലാനഗറിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ സുമിത് കുമാറാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവ് കിഷൻ ഗാവ്‌ലി (55) സഹോദരൻ രാഹുല്‍ ഗാവ്‌ലി (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയും സുമിത്തും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തില്‍ യുവതിയുടെ ബന്ധുക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനിടെ ജനുവരി അഞ്ചിന് യുവതിയെ കാണാനായി സുമിത്ത് വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് കിഷനും രാഹുലും വീട്ടില്‍ ഇല്ലായിരുന്നു. തുടർന്ന് പ്രതികള്‍ വീട്ടിലെത്തിയപ്പോള്‍ സുമിത്തിനെ കാണുകയും…
Read Moreകർണാടകയിൽ വാഹനാപകടം; മലയാളി കുടുംബത്തിന് പരിക്ക്
ബെംഗളൂരു: മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്. പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമിൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയുമായിരുന്നു. മൂവരും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോവയിൽ ജോലി ചെയ്യുന്ന മകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. പരീക്ഷ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ്…
Read Moreനാട്ടിലേക്ക് പോകുന്നവർ നേരത്തെ ഇറങ്ങിക്കോ; നഗരത്തിൽ വൻ തിരക്ക്
ബെംഗളൂരു: നഗരം വാരാന്ത്യ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിയുന്നതോടെ ഇവിടുത്തെ റോഡുകളിൽ തിരക്ക് തുടങ്ങും. ഗതാഗതക്കുരുക്കും നീണ്ട ഹോണടികളും തിരക്കും ഒക്കെയുള്ള ഒരു ദിവസം പിന്നെയും വരികയാണ്. ആഴ്ചാവസാനം ചിലവഴിക്കാനുള്ള പ്ലാനിലാണ് മിക്കവരും. നാട്ടിലേക്ക് മാത്രമല്ല, അവസരം മുതലെടുത്ത് യാത്രകള്‍ പ്ലാൻ ചെയ്തവും ഉണ്ട്. അതിനാല്‍ വൈകിട്ടത്തോടെ ബസ്/ ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിലാവും ഭൂരിഭാഗം ആളുകളും. ജനുവരി 14 ചൊവ്വാഴ്ച മകരവിളക്ക്, പൊങ്കല്‍ അവധിയായതിനാല്‍ തിങ്കളാഴ്ച ലീവ് ശരിയാക്കി നീണ്ട വാരാന്ത്യമാണ് പലരുടെയും പ്ലാനിലുള്ളത്. അതുകൊണ്ടു തന്നെ ബെംഗളൂരു നഗരത്തില്‍ ഇന്ന് വൈകിട്ട് മുതല്‍…
Read Moreയാത്രക്കാരുടെ ശ്രദ്ധക്ക് ! ഇന്ന് സ്പെഷ്യൽ ട്രെയിൻ ഉണ്ട്. യെശ്വന്ത് പുരയിൽ നിന്ന് എറണാകുളത്തേക്ക് .
ബെംഗളൂരു : സംക്രാന്തി – പൊങ്കൽ തിരക്ക് കുറക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06571 എന്ന നമ്പറിൽ വൈകുന്നേരം 04:45ന് യശ്വന്ത് പുര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തും. ശനിയാഴ്ച്ച രാവിലെ 09:35 ന് പുറപ്പെടുന്ന തീവണ്ടി തിരിച്ച് 10 മണിക്ക് യെശ്വന്ത്പുരയിൽ എത്തും. ഒരു ഒന്നാം ക്ലാസ് എ.സി. 3 മൂന്ന് ടയർ എസി 10 സ്ലീപ്പർ 5 ജനറൽ കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്.
Read Moreബെംഗളൂരുവില്‍ ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളില്‍ അഞ്ചര മണിക്കൂര്‍ നിയന്ത്രണം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളില്‍ ഇന്ന്, ജനുവരി 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പലയിടങ്ങളിലായി അറ്റുകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുക. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (കെപിടിസിഎല്‍) നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണികള്‍ നടക്കുക. വ്യാവസായിക ഇടങ്ങളിലും താമസ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാല്‍ താമസക്കാരും ബിസിനസ്സുകളും തങ്ങളുടെ പ്ലാനുകള്‍ ഇതിനനുസരിച്ച് ക്രമീകരിക്കണം. വിവിധ ഇടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ 5.5 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ രവീന്ദ്ര നഗർ,…
Read More