Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
നാട്ടിലേക്ക് പോകുന്നവർ നേരത്തെ ഇറങ്ങിക്കോ; നഗരത്തിൽ വൻ തിരക്ക് – BengaluruVartha

നാട്ടിലേക്ക് പോകുന്നവർ നേരത്തെ ഇറങ്ങിക്കോ; നഗരത്തിൽ വൻ തിരക്ക്

ബെംഗളൂരു: നഗരം വാരാന്ത്യ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിയുന്നതോടെ ഇവിടുത്തെ റോഡുകളിൽ തിരക്ക് തുടങ്ങും.

ഗതാഗതക്കുരുക്കും നീണ്ട ഹോണടികളും തിരക്കും ഒക്കെയുള്ള ഒരു ദിവസം പിന്നെയും വരികയാണ്.

ആഴ്ചാവസാനം ചിലവഴിക്കാനുള്ള പ്ലാനിലാണ് മിക്കവരും.

നാട്ടിലേക്ക് മാത്രമല്ല, അവസരം മുതലെടുത്ത് യാത്രകള്‍ പ്ലാൻ ചെയ്തവും ഉണ്ട്. അതിനാല്‍ വൈകിട്ടത്തോടെ ബസ്/ ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിലാവും ഭൂരിഭാഗം ആളുകളും.

ജനുവരി 14 ചൊവ്വാഴ്ച മകരവിളക്ക്, പൊങ്കല്‍ അവധിയായതിനാല്‍ തിങ്കളാഴ്ച ലീവ് ശരിയാക്കി നീണ്ട വാരാന്ത്യമാണ് പലരുടെയും പ്ലാനിലുള്ളത്.

അതുകൊണ്ടു തന്നെ ബെംഗളൂരു നഗരത്തില്‍ ഇന്ന് വൈകിട്ട് മുതല്‍ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

പ്രധാന ജംങ്ഷനുകളിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, എയര്‍പോർട്ട് റോഡ് എന്നിവിടങ്ങളിലും ഇന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടും.

മകരവിളക്ക്, പൊങ്കല്‍ ഉത്സവങ്ങള്‍ പ്രമാണിച്ച്‌ ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ നഗരങ്ങളിലേക്ക് സ്ഥിരം സർവീസുകള്‍ക്ക് പുറമേ റെയില്‍വേയും കെഎസ്‌ആർടിസി, എസ്‌ആർടിസി തുടങ്ങിയവ അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് കൂടാതെ സ്വന്തം വാഹനങ്ങളില്‍ പോകുന്നവരും കൂടി ആകുന്നതോടെ പ്രധാന ഇടങ്ങളിലെല്ലാം വലിയ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കാം.

കൂടാതെ, നാട്ടിലേക്ക് പോകാൻ ബസ്, റെയില്‍വേ സ്‌റ്റേഷനുകളിലും എയർപോർട്ടിലും എത്താൻ നിരവധി യാത്രക്കാർ ക്യാബുകള്‍, ഓട്ടോറിക്ഷകള്‍, മെട്രോ എന്നീ യാത്രകളും തിരഞ്ഞെടുക്കുന്നു. ഒപ്പം മെട്രോ ഉള്‍പ്പെടെയുള്ള നിർമ്മാണ പ്രവർത്തികള്‍ നടക്കുന്നതും ട്രാഫിക് കൂട്ടാൻ കാരണമാകും.

ബെംഗളൂരുവില്‍ ഇന്ന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്ന് സില്‍ക്ക് ബോർഡ് ആണ്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ബസുകള്‍ സില്‍ക്ക് ബോര്‍ഡ് വഴി കടന്നു പോകുന്നതിനാല്‍ ഉച്ചകഴിഞ്ഞ് മുതല്‍ തിരക്ക് പ്രതീക്ഷിക്കാം. സില്‍ക്ക് ബോർഡ് ഡബിള്‍ ഡെക്കർ മേല്‍പ്പാലം ള്ള ഗതാഗതത്തിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

സില്‍ക്ക് ബോർഡ് കൂടാതെ, മൈസൂർ റോഡ്, കെ.ആർ. സർക്കിള്‍, ശേഷാദ്രിപുരം, ഒകലിപുരം ,ശാന്തിനഗർ, ഹെബ്ബാള്‍, കെ.ആർ. പുരം, ഡോ. രാജ്കുമാർ റോഡ്, യശ്വന്തപൂർ തുംകൂര്‍ റോഡ്, എയർപോർട്ട് റോഡ് , പ്രധാന ഗതാഗത കേന്ദ്രമായ മജസ്റ്റിക് എന്നിവിടങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. കെംപെ ഗൗഡ റോഡ്, ടൗണ്‍ ഹാളിന് സമീപമുള്ള ജെസി റോഡ്, പ്ലാറ്റ്‌ഫോം റോഡ്, ശേഷാദ്രി റോഡ്, ഗുഡ്‌സ് ഷെഡ് റോഡ്, കോട്ടണ്‍പേട്ട് മെയിൻ റോഡ് തുടങ്ങിയ റോഡുകളിലും സുഗമമായ ഗതാഗതം പ്രതീക്ഷിക്കേണ്ടതില്ല.

രാത്രി വൈകി പുറപ്പെടുന്ന ദീർഘദൂര ബസുകളും ട്രെയിനുകളും ഇന്നുള്ളതിനാല്‍ വൈകിട്ട് 4.00 മണി മുതല്‍ രാത്രി 12 മണി കഴിഞ്ഞും ഈ തിരക്ക് പ്രതീക്ഷിക്കാം.

ഒഴിവാക്കേണ്ട റൂട്ടുകള്‍

സില്‍ക്ക് ബോർഡ്

മജസ്റ്റിക്

മഡിവാള ഔട്ടർ റിങ് റോഡ്

ബിടിഎം ലേഔട്ട്

ശാന്തിനഗർ

സാറ്റലൈറ്റ് റോഡ്

എയർപോർട്ട് റോഡ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us