കർണാടകയിൽ വാഹനാപകടം; മലയാളി കുടുംബത്തിന് പരിക്ക് 

ബെംഗളൂരു: മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്.

പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമിൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.

നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയുമായിരുന്നു.

മൂവരും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗോവയിൽ ജോലി ചെയ്യുന്ന മകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ.

പരീക്ഷ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts