ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദമാകുന്നു.
മുൻ ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീല്‍ സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ നടത്തിയ പരാമർശമാണ് വിവാദമാകുന്നത്.
ലക്ഷ്മി ഹെബ്ബാള്‍ക്കർക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്സ്ട്രാ പെഗോ വേണമെന്നുമായിരുന്നു സഞ്ജയ് പാട്ടീലിന്റെ പരാമർശം.
ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ മകൻ മൃണാള്‍ ബെലഗാവി മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ബെലഗാവിയില്‍ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാള്‍ക്കറിന് ഉറക്കം വരില്ല.
രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും.
അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്സ്ട്രാ പെഗോ വേണമെന്നും പാട്ടീല്‍ യോഗത്തില്‍ പറഞ്ഞു.
2021 മാർച്ചില്‍ ജാർക്കിഹോളി ഉള്‍പ്പെട്ട ലൈംഗിക ഉള്ളടക്ക സിഡി വൻവിവാദമുണ്ടാക്കിയിരുന്നു.
സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിൻ്റെ ഉദാഹരണമാണോ പാട്ടീലിൻ്റെ പരാമർശമെന്ന് അവർ ചോദിച്ചു.
ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് കാണിക്കുന്നത്.
ഇതാണ് ബിജെപിയുടെ ഹിഡൻ അജണ്ട.
നിങ്ങള്‍ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാല്‍ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാള്‍ക്കർ തിരിച്ചടിച്ചു.
ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിൻ്റെ പരാമർശം എനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.