കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിൽ; പത്മജ വേണുഗോപാൽ 

തൃശൂർ: കേരളത്തില്‍ ബി.ജെ.പി ആധിപത്യമുറപ്പിക്കാൻ കുടുതല്‍ വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പത്മജ വേണുഗോപാല്‍. അതിന്റെ തുടക്കം തൃശ്ശൂരിൽ നിന്നാകുമെന്നും പത്മജ പറഞ്ഞു. വരുന്ന അഞ്ചു വർഷത്തിനുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിവരികയാണ്. ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും. ഇക്കുറി കേരളത്തില്‍ ആദ്യം താമര വിരിയുക തൃശൂരിലായിരിക്കുമെന്ന് അതില്‍ ഒരു സംശയവുമില്ലെന്നും പത്മജ പറഞ്ഞു. ആലത്തൂരില്‍ ടി.എൻ. സരസുവിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു പത്മജ. ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ്…

Read More

ചൂട് സഹിക്കുന്നില്ല: ഈ വേനൽക്കാലത്ത് നഗരത്തിൽ എസികളുടെയും കൂളറുകളുടെയും വിൽപ്പന കുതിച്ചുയരുന്നു

ബെംഗളൂരു: പരമ്പരാഗതമായി ശീതീകരണ ഉപകരണങ്ങൾക്ക് പരിമിതമായ ഡിമാൻഡ് ഉണ്ടായിരുന്ന ബെംഗളൂരുവിൽ, ഈ വേനൽക്കാലത്ത് ഉപഭോക്തൃ ആവശ്യത്തിൽ കാര്യമായ മാറ്റം നിരീക്ഷിക്കപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് എ. സി, കൂളർ എന്നിവയുടെ അന്വേഷണങ്ങളിലും വിൽപ്പനയിലും ഗണ്യമായ വർധനവാണ് നഗരത്തിലുടനീളമുള്ള ഡീലർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് മുതൽ മാത്രം ഇവയ്ക്കായുള്ള അന്വേഷണങ്ങളിൽ 35% വർദ്ധനവ് വെളിപ്പെടുത്തിയതായും. മെയ് അവസാനത്തോടെ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഉയർന്ന വിൽപ്പനയിലേക്ക് ഈ കുതിച്ചുചാട്ടം സൂചിപ്പിക്കുനതയും ഡീലിർമാർ പറയുന്നു. വരാനിരിക്കുന്ന ഉഷ്ണ തരംഗത്തെ ബെംഗളൂരു വിലെ ജനങ്ങൾ നേരിടാൻ തയ്യാറാകുന്നതിന്റെ ഭാഗമായി ഓരോ അന്വേഷണവും…

Read More

നടിയെ ആക്രമിച്ച കേസ്; കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് ബാലചന്ദ്രകുമാർ 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സംവിധായകൻ പി.ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കും കുറെ കാര്യം പറയാനുണ്ട്. നീതി ലഭിക്കും വരെ പോരാട്ടം തുടരും. നീതി നടപ്പാക്കണമെന്നാണ് ആഗ്രഹം. ഒരു തൊണ്ടി മുതല്‍ വീട്ടില്‍കൊണ്ടുപോയി പരിശോധിച്ച സംഭവമാണ് നടന്നതെന്നും ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം ഒരു പരിധിവരെ തനിക്കറിയാമെന്നും അതിനാല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമോ…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപി നേതാവുമായി കൂടിക്കാഴ്ച്ച നടത്തി

ബെംഗളൂരു :മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയ എതിരാളിയും മുതിർന്ന ബിജെപി നേതാവുമായ വി. ശ്രീനിവാസ് പ്രസാദുമായി 7 വർഷത്തിന് ശേഷം ശനിയാഴ്ച മൈസൂരിലെ അദ്ദേഹത്തിൻ്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ തേടി. ചാമരാജനഗർ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംപിയാണ് ശ്രീനിവാസ് പ്രസാദ്. ശ്രീനിവാസ് പ്രസാദിൻ്റെ പിന്തുണയോടെയാണ് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ ദളിത് വോട്ട് ബാങ്കില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. എന്നിരുന്നാലും, 2024 ലോക്‌സഭയ്ക്ക് മുമ്പായി പ്രസാദ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യം അദ്ദേഹം ദീർഘകാലം കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും കോണ്‍ഗ്രസിനോട് അനുഭാവം…

Read More

പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; 16കാരൻ അറസ്റ്റിൽ 

ചെന്നൈ: പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ 16 കാരൻ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അന്നൂരിനടുത്ത് പനന്തോപ്പുമയിലാണ് കൊലപാതകം നടന്നത്. 35 കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് കാമുകിയായ കനകക്കൊപ്പം പനന്തോപ്പുമയിലിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും അതേ ഗ്രാമത്തിലെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അന്നൂർ പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് മത്സ്യവ്യാപാരിയാണ്. ഇയാളുടെ മത്സ്യവില്‍പ്പന സ്റ്റാളിനാണ് ഭാര്യയും മൂത്തമകനും ജോലി ചെയ്യുന്നത്. ജോലിസ്ഥലത്ത് വെച്ച്‌ ഇയാള്‍ മകനെ മർദിക്കാറുണ്ട്. തന്നെയും അമ്മയും മർദിക്കുന്നത് കൊല്ലപ്പെട്ട കനകയുടെ പ്രേരണമൂലമാണെന്നാണ് 16 കാരൻ…

Read More

രാത്രി ഉറക്കം ലഭിക്കാൻ എക്സ്ട്രാ പെഗ് വേണം; മന്ത്രിയുടെ പരാമർശം വിവാദമാകുന്നു

ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻ ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീല്‍ സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ നടത്തിയ പരാമർശമാണ് വിവാദമാകുന്നത്. ലക്ഷ്മി ഹെബ്ബാള്‍ക്കർക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്സ്ട്രാ പെഗോ വേണമെന്നുമായിരുന്നു സഞ്ജയ് പാട്ടീലിന്റെ പരാമർശം. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ മകൻ മൃണാള്‍ ബെലഗാവി മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബെലഗാവിയില്‍ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാള്‍ക്കറിന് ഉറക്കം വരില്ല. രമേഷ് ജാർക്കിഹോളി അവിടെ…

Read More

ബെംഗളൂരുവിലെ കരഗ ആഘോഷം ഏപ്രിൽ 23ന് നടക്കും

ബെംഗളൂരുവിലെ പ്രശസ്തമായ വാർഷിക കരഗ ഉത്സവം തിങ്കളാഴ്ച ധർമ്മരായ സ്വാമി ക്ഷേത്രത്തിന് സമീപം ആരംഭിക്കും. ഏപ്രിൽ 23 ന് ഒൻപത് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം പൗർണ്ണമി നാളിൽ പ്രധാന പരിപാടിയായ ദ്രൗപദി ദേവി പുഷ്പ കരഗം നടക്കും. തിങ്കളാഴ്ച പതാക ഉയർത്തുന്ന ചടങ്ങോടെ ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. “ഇത്തവണ, മാതൃകാ പെരുമാറ്റച്ചട്ടം മനസ്സിൽ വച്ചുകൊണ്ട്, ഞങ്ങൾ ഒരു രാഷ്ട്രീയക്കാരെയും ചടങ്ങിലേക്ക് ക്ഷണിക്കില്ലന്ന് ”സമുദായത്തിൻ്റെ നേതാവായ പിആർ രമേശ് പറഞ്ഞു. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന കരഗ 13 വർഷമായി ചുമക്കുന്ന ജ്ഞാനേന്ദ്രയാണ് വഹിക്കുക. വർഷങ്ങളായി തുടരുന്ന…

Read More

കേരളത്തിൽ ഇന്ന് ഈ ജില്ലകളിൽ ചാറ്റൽമഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ചൂട് ഉയരും: വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം; വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏപ്രിൽ 15, തിങ്കൾ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴയിലും എറണാകുളത്തും തൃശ്ശൂരിലും ചാറ്റൽമഴ ലഭിക്കും. മറ്റിടങ്ങളിലൊന്നും മഴസാധ്യതയില്ല. സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ചൂട്…

Read More

സിനിമ നിർമാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയിൽ 

ബെംഗളൂരു: കന്നഡ സിനിമ നിർമാതാവ് സൗന്ദര്യാ ജഗദീഷ് താമസ സ്ഥലത്ത് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗൂളുരുവിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തികമായി ബുദ്ധിമുട്ടുകളിൽ ആയിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നത്. വീട് ജപ്തി ചെയ്തെന്നും, മുൻപ് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു എന്നുമാണ് വിവരം. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യാമാതാവിന്റെ മരണം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തില്‍ അതീവദുഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സ്നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ…

Read More

പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്; വിജയം ചെന്നൈ സൂപ്പര്‍ കിങ്സിന്; രോഹിതിന്റെ സെഞ്ച്വറി വിഫലം

സ്വന്തം തട്ടകത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ) മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 20 റണ്‍സിന് വിജയിച്ചു. സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ സ്‌കോര്‍: സിഎസ്‌കെ-20 ഓവറില്‍ നാലിന് 206. മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ ആറിന് 186. സെഞ്ചുറി തികച്ച മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അവരുടെ തോല്‍വി തടയാനായില്ല.

Read More
Click Here to Follow Us