കേരളത്തിൽ ഇന്ന് ഈ ജില്ലകളിൽ ചാറ്റൽമഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ചൂട് ഉയരും: വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം; വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏപ്രിൽ 15, തിങ്കൾ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം ജില്ലയിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴയിലും എറണാകുളത്തും തൃശ്ശൂരിലും ചാറ്റൽമഴ ലഭിക്കും. മറ്റിടങ്ങളിലൊന്നും മഴസാധ്യതയില്ല.

സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ബുധനാഴ്ച വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 14 മുതൽ 17 വരെ ഉയർന്ന താപനില 39°C വരെ ഉയരുമെന്ന് മുന്നറിയിപ്പുണ്ട്.

ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത് ഇവിടങ്ങളിലാണ്. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ചൂട് കൂടും.

താപനില 38°C വരെ ഉയരാനിടയുണ്ട്. പത്തനംതിട്ട, കാസറഗോഡ് ജില്ലകളിൽ 37°C വരെ ചൂട് ഉയർന്നേക്കും.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts