ബെംഗളൂരുവിലെ കരഗ ആഘോഷം ഏപ്രിൽ 23ന് നടക്കും

ബെംഗളൂരുവിലെ പ്രശസ്തമായ വാർഷിക കരഗ ഉത്സവം തിങ്കളാഴ്ച ധർമ്മരായ സ്വാമി ക്ഷേത്രത്തിന് സമീപം ആരംഭിക്കും.

ഏപ്രിൽ 23 ന് ഒൻപത് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം പൗർണ്ണമി നാളിൽ പ്രധാന പരിപാടിയായ ദ്രൗപദി ദേവി പുഷ്പ കരഗം നടക്കും.

തിങ്കളാഴ്ച പതാക ഉയർത്തുന്ന ചടങ്ങോടെ ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. “ഇത്തവണ, മാതൃകാ പെരുമാറ്റച്ചട്ടം മനസ്സിൽ വച്ചുകൊണ്ട്, ഞങ്ങൾ ഒരു രാഷ്ട്രീയക്കാരെയും ചടങ്ങിലേക്ക് ക്ഷണിക്കില്ലന്ന് ”സമുദായത്തിൻ്റെ നേതാവായ പിആർ രമേശ് പറഞ്ഞു.

ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന കരഗ 13 വർഷമായി ചുമക്കുന്ന ജ്ഞാനേന്ദ്രയാണ് വഹിക്കുക.

വർഷങ്ങളായി തുടരുന്ന അതേ പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര ഹസ്രത്ത് തവക്കൽ മസ്താൻ ദർഗ സന്ദർശിക്കുക.

ഒരു ആചാരത്തിലും അനുഷ്ഠാനങ്ങളിലും ഒരു മാറ്റവും ഉണ്ടാകില്ല. ഇത് പതിവുപോലെ തുടരുംമെന്നും ”ശ്രീ രമേശ് പറഞ്ഞു.

ചൂട് കൂടിയതിനാൽ എത്തുന്ന ഭക്തർക്ക് കുടിവെള്ളവും സംഘാടകർ നൽകും.

ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ആഘോഷങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us