മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപി നേതാവുമായി കൂടിക്കാഴ്ച്ച നടത്തി

ബെംഗളൂരു :മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയ എതിരാളിയും മുതിർന്ന ബിജെപി നേതാവുമായ വി. ശ്രീനിവാസ് പ്രസാദുമായി 7 വർഷത്തിന് ശേഷം ശനിയാഴ്ച മൈസൂരിലെ അദ്ദേഹത്തിൻ്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ തേടി.

ചാമരാജനഗർ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംപിയാണ് ശ്രീനിവാസ് പ്രസാദ്.

  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ശ്രീനിവാസ് പ്രസാദിൻ്റെ പിന്തുണയോടെയാണ് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ ദളിത് വോട്ട് ബാങ്കില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.

എന്നിരുന്നാലും, 2024 ലോക്‌സഭയ്ക്ക് മുമ്പായി പ്രസാദ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

ആദ്യം അദ്ദേഹം ദീർഘകാലം കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും കോണ്‍ഗ്രസിനോട് അനുഭാവം പുലർത്തണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

പ്രസാദും ഞാനും വളരെക്കാലമായി നല്ല സുഹൃത്തുക്കളാണ്-മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അദ്ദേഹത്തിൻ്റെ ആരോഗ്യവിവരം അന്വേഷിക്കാനാണ് മുഖ്യമന്ത്രി എത്തിയതെന്ന് ശ്രീനിവാസ് പ്രസാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us