ലൈംഗിക പീഡനക്കേസിൽ കേസിൽ സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു : പാർട്ടിപ്രവർത്തകരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയെ ജൂലായ് 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തുടർന്ന് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. ബെംഗളൂരു 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ് നടപടി.

പോലീസ് കസ്റ്റഡി അവസാനിച്ച ബുധനാഴ്ച സൂരജിനെ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

അർക്കൽഗുഡ് സ്വദേശിയായ ജെ.ഡി.എസ്. പ്രവർത്തകൻ നൽകിയ പരാതിയിൽ സുരജിനെ കഴിഞ്ഞ 23-നാണ് പോലീസ് അറസ്റ്റുചെയ്തത്.

ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ചെന്നപ്പോൾ സൂരജ് ഫാംഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

തുടർന്ന് സൂരജിന്റെ മുൻസഹായിയും പരാതി നൽകി. കോവിഡ് ലോക്ഡൗൺകാലത്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

രണ്ടു കേസുകളാണ് പോലീസ്‌ സൂരജിന്റെ പേരിലെടുത്തത്. ഇതിൽ അന്വേഷണം പൂർത്തിയാക്കിയശേഷമാണ് തിരികെ കോടതിയിൽ ഹാജരാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
[masterslider id="10"]

Related posts

Click Here to Follow Us