ബെംഗളൂരു: പരമ്പരാഗതമായി ശീതീകരണ ഉപകരണങ്ങൾക്ക് പരിമിതമായ ഡിമാൻഡ് ഉണ്ടായിരുന്ന ബെംഗളൂരുവിൽ, ഈ വേനൽക്കാലത്ത് ഉപഭോക്തൃ ആവശ്യത്തിൽ കാര്യമായ മാറ്റം നിരീക്ഷിക്കപ്പെട്ടു.
മുൻവർഷങ്ങളെ അപേക്ഷിച്ച് എ. സി, കൂളർ എന്നിവയുടെ അന്വേഷണങ്ങളിലും വിൽപ്പനയിലും ഗണ്യമായ വർധനവാണ് നഗരത്തിലുടനീളമുള്ള ഡീലർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർച്ച് മുതൽ മാത്രം ഇവയ്ക്കായുള്ള അന്വേഷണങ്ങളിൽ 35% വർദ്ധനവ് വെളിപ്പെടുത്തിയതായും. മെയ് അവസാനത്തോടെ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഉയർന്ന വിൽപ്പനയിലേക്ക് ഈ കുതിച്ചുചാട്ടം സൂചിപ്പിക്കുനതയും ഡീലിർമാർ പറയുന്നു.
വരാനിരിക്കുന്ന ഉഷ്ണ തരംഗത്തെ ബെംഗളൂരു വിലെ ജനങ്ങൾ നേരിടാൻ തയ്യാറാകുന്നതിന്റെ ഭാഗമായി ഓരോ അന്വേഷണവും കണക്കാക്കുന്നത്,
ഇനി മുന്നോട്ടും കൂളിംഗ് ഉപകരണങ്ങളുടെ ആവശ്യം നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നു,
ഇത് മുൻകാല ഉപഭോഗ രീതികളിൽ നിന്ന് ഗണ്യമായ വ്യതിയാനം ആണ് ഇപ്പോൾ അടയാളപ്പെരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.